Loading ...

Home Gulf

കു​വൈ​റ്റി​ല്‍ വി​ദേ​ശി​ക​ള്‍​ക്ക് ഡ്രൈ​വിം​ഗ് ലൈ​സ​ന്‍​സ് ന​ല്‍​കു​ന്ന​ത് നി​ര്‍​ത്തി​വ​ച്ചു

 à´•àµâ€‹à´µàµˆâ€‹à´±àµà´±àµ സി​റ്റി: കു​വൈ​റ്റി​ല്‍ വി​ദേ​ശി​ക​ള്‍​ക്ക് ഡ്രൈ​വിം​ഗ് ലൈ​സ​ന്‍​സ് ന​ല്‍​കു​ന്ന​ത് താ​ത്കാ​ലി​ക​മാ​യി നി​ര്‍​ത്തി​വ​ച്ചു.
ഇ​നി​യൊ​രു അ​റി​യി​പ്പു​ണ്ടാ​കു​ന്ന​തു​വ​രെ ലൈ​സ​ന്‍​സ് വി​ത​ര​ണം നി​ര്‍​ത്താ​ന്‍ ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം അ​ണ്ട​ര്‍ സെ​ക്ര​ട്ട​റി ല​ഫ്. ജ​ന​റ​ല്‍ ഫൈ​സ​ല്‍ അ​ല്‍ ന​വാ​ഫ് ആ​ണ് ഉ​ത്ത​ര​വി​ട്ട​ത്.

നി​ല​വി​ല്‍ ഏ​ഴ് ല​ക്ഷ​ത്തി​ല​ധി​കം വി​ദേ​ശി​ക​ള്‍​ക്ക് കു​വൈ​റ്റ് ഡ്രൈ​വിം​ഗ് ലൈ​സ​ന്‍​സു​ണ്ട്. ഇ​തി​ല്‍ ര​ണ്ട​ര ല​ക്ഷ​ത്തോ​ളം പേ​ര്‍ ലൈ ​സ​ന്‍​സി​നു​ള്ള നി​ശ്ചി​ത അ​ര്‍​ഹ​ത മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പു​ല​ര്‍​ത്തു​ന്നി​ല്ല എ​ന്ന വി​ല​യി​രു​ത്ത​ലി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ സ​മ​ഗ്ര പ​രി​ശോ​ധ​ന​ക്ക് മു​ന്നോ​ടി​യാ​യാ​ണ് ലൈ​സ​ന്‍​സ് ന​ട​പ​ടി​ക​ള്‍ നി​ര്‍​ത്തി​വെ​ച്ച​ത്.

സ​മ​ഗ്ര പ​രി​ശോ​ധ​ന ഈ​മാ​സം ത​ന്നെ ആ​രം​ഭി​ക്കും. എ​ല്ലാ ലൈ​സ​ന്‍​സു​ക​ളും പ​രി​ശോ​ധി​ച്ച്‌ അ​ര്‍​ഹ​ത​യു​ള്ള​വ​രു​ടേ​ത് മാ​ത്രം നി​ല നി​ര്‍​ത്താ​ന്‍ ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍​ക്ക് മൂ​ന്നു​മാ​സം വേ​ണ്ടി​വ​രു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ല്‍.

Related News