Loading ...

Home Gulf

സൗദിയില്‍ അനുമതി ഇല്ലാതെ മരം മുറിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ

റിയാദ് : സൗദിയില്‍ അനുമതിയില്ലാതെ മരം മുറിച്ചാല്‍ ഇനി മുതല്‍ കടുത്ത പിഴ ശിക്ഷ ലഭിക്കുമെന്ന് പരിസ്ഥിതി സുരക്ഷാവിഭാഗം അറിയിച്ചു.
മരം മുറിക്കുകയോ സസ്യലതാദികള്‍ നശിപ്പിക്കുകയോ ചെയ്താല്‍ 20,000 റിയാല്‍ പിഴയാണ് ചുമത്തുക. മരം മുറിക്കുക, അവ പിഴുതെടുക്കുക, നശിപ്പിക്കുക, വ്യാപാരം നടത്തുക ഇവയെല്ലാം ശിക്ഷയുടെ പരിധിയില്‍ പെടും.ഗാര്‍ഹിക ആവശ്യത്തിനോ കച്ചവടത്തിനോ വിറക് ശേഖരിക്കുന്നതും കുറ്റകരമാണ്.

പര്‍വത നിരകളിലെ മൃഗവേട്ട കുറ്റകരമായി നേരത്തേ പ്രഖ്യാപിച്ചിരുന്നു. ഇതിനുള്ള പിഴ 60,000 റിയാല്‍ ആയിരിക്കും. പരിസ്ഥിതിക്ക് നാശമുണ്ടാക്കുന്ന ഏതു പ്രവൃത്തിയും കുറ്റകരമാണ്. ഇത് അന്തരീക്ഷത്തിലെ ഓക്സിജന്‍ ഉല്‍പാദനം കുറയ്ക്കുകയും മണ്ണ് മലിനീകരണത്തിനും ഭൂഗര്‍ഭജല ശേഖരത്തെയും സാരമായി ബാധിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. രാജ്യത്തുടനീളമായി നടക്കുന്ന വന്‍ തോതിലുള്ള വന നശീകരണം ടൂറിസം മേഖലയേയും ബാധിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്.


Related News