Loading ...

Home Gulf

കുവൈത്തില്‍ കനത്ത മഴ; ഗതാഗതം സ്തംഭിച്ചു

കുവൈത്ത് സിറ്റി​‍: കനത്ത മഴയില്‍ രാജ്യത്ത് പല ഭാഗങ്ങളിലും വെള്ളം കയറി. വെള്ളപ്പൊക്കം കാരണം പ്രധാന റോഡുകള്‍ ഉള്‍പ്പെടെ പലതും .
വെള്ളക്കെട്ടിനൊപ്പം ട്രാഫിക് സിഗ്നലുകളും നിലച്ചതോടെ ഗതാഗതം താറുമാറായി. ചിലയിടങ്ങളില്‍ ഓടകള്‍ നിറഞ്ഞ് സമീപ പ്രദേശങ്ങളിലാകെ മലിന ജലമൊഴുകി. ഗസാലി,ജ‌ഹ്റ ഇന്‍ഡസ്ട്രിയല്‍ എന്നിവിടങ്ങളില്‍ ‌വെള്ളം നിറഞ്ഞത് കാരണം ടണല്‍ റോഡുകള്‍ താത്കാലികമായി അടച്ചിട്ടു. ഗസാലി ടണല്‍ റോഡില്‍ ‌വെള്ളക്കെട്ടില്‍ കുടുങ്ങിയ ബസിലെ ‌ഡ്രൈവറെ രക്ഷാപ്രവര്‍ത്തകരെത്തി ‌രക്ഷപ്പെടുത്തി.

ബസ് മുഴുവന്‍ വെള്ളത്തിലായ സാഹചര്യത്തില്‍ ഡ്രൈവര്‍ ബസിന് മുകളില്‍ കയറിയിരിക്കുകയായിരുന്നു. അര്‍ധരാത്രി തൊട്ട് തന്നെ സ്ഥിതിഗതികള്‍ നേരിടാന്‍ അഗ്നിശമന സേനയും ‌പൊലീസും ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ റോഡുകളില്‍ എത്തി. ഉച്ചവരെ വെള്ളക്കെട്ടിനെ തുടര്‍ന്ന് വാഹനങ്ങളിലും വീടുകളിലും കുടുങ്ങിയ 106 പേരെ അഗ്നിശമന സേന രക്ഷപ്പെടുത്തി. രാവിലെ 10 വരെ കുവൈത്ത് വിമാനത്താവളത്തില്‍ 34മില്ലീമീറ്റര്‍ മഴ രേഖപ്പെടുത്തി.

സബാഹ് അല്‍ അഹമ്മദ്, അബ്ദലി എന്നിവിടങ്ങളില്‍ 32മില്ലിമീറ്ററും ജഹ്റയില്‍ 28 മില്ലി മീറ്ററും രേഖപ്പെടുത്തി. സാല്‍മിയയില്‍ 24 മില്ലിമീറ്റര്‍ രേഖപ്പെടുത്തിയപ്പോള്‍ സിറ്റിയില്‍ 22 മില്ലിമീറ്റര്‍ മഴ പെയ്തു. ജാബ്രിയ മേഖലയില്‍ 61മില്ലീമിറ്റര്‍ മഴ പെയതതായി കാലാവസ്ഥാ നിരീക്ഷകന്‍ അബ്ദുല്‍ അസീസ് അല്‍ ഖറാവി അറിയിച്ചു. മറ്റിടങ്ങളില്‍ 50 മുതല്‍ 40 മില്ലിമീറ്റര്‍ വരെ മഴ ലഭിച്ചതായും അദ്ദേഹം വെളിപ്പെടുത്തി.


Related News