Loading ...

Home Gulf

കുവൈത്തിലെ ഇന്ത്യന്‍ എംബസിയുടെ പാസ്‌പോര്‍ട്ട് - വിസ സേവന കേന്ദ്രങ്ങള്‍ ജനുവരി 11 മുതല്‍ മാറുന്നു

കുവൈത്ത്‌സിറ്റി: കുവൈത്തിലെ ഇന്ത്യന്‍ എംബസിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഔട്ട്‌സോഴ്‌സിംഗ് സെന്റെറുകളാണ് 11- മുതല്‍ പുതിയ സ്ഥലങ്ങളിലേക്ക് മാറുന്നത്.ഷര്‍ഖ്, അബ്ബാസിയ,ഫഹാഹീല്‍ എന്നിവടെങ്ങളിലായി എംബസി കാര്യാലയത്തിലെ പാസ്പോര്‍ട്ട്, വിസ, മറ്റ് എംബസി അനുബന്ധ സേവനങ്ങള്‍ എന്നിവയ്ക്കായി പ്രവര്‍ത്തിക്കുന്ന മുന്ന് സെന്റെറുകളാണ് നിലവിലുള്ളത്.

ഷാര്‍ഖിലെ ഖാലിദ് ഐബിന്‍ അല്‍ വാലീദ് സ്ട്രീറ്റിലുള്ള ജവാഹാര ടവറിലെ മൂന്നാം നിലയിലും, അബ്ബാസിയയിലെ (ജലീബ് അല്‍ ഷുവൈഖ്) ഒലിവ് സൂപ്പര്‍മാര്‍ക്കറ്റ് കെട്ടിടത്തിലെ മെസാനൈന്‍ നിലയിലും ഫഹാഹീലിലെ മെക്കാ ട്രീറ്റിലുള്ള അല്‍ അനൗദ് ഷോപ്പിംഗ് കോംപ്ലക്സില്‍ മെസാനൈന്‍ നിലയിലുമാണ് പുതിയ സെന്ററുകള്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്.11 ാം തീയതി മുതല്‍ വിവിധ സ്ഥലങ്ങളില്‍ ഈ സേവനങ്ങള്‍ ലഭ്യമാകുമെന്ന് ഇന്ത്യന്‍ സ്ഥാനപതി കാര്യാലയം അറിയിച്ചു. രാവിലെ എട്ടുമുതല്‍ 12 വരെയും വൈകുനേരം നാലുമുതല്‍ രാത്രി എട്ടുവരെയുമായിരിക്കും പ്രവര്‍ത്തന സമയം. വെള്ളിയാഴ്ച വൈകുനേരം നാലുമുതല്‍ രാത്രി എട്ടുവരെ മാത്രമായിരിക്കും സെന്ററുകള്‍ പ്രവര്‍ത്തിക്കുക.

ഈ മാസം പത്തിന് രാവിലെ പത്ത് മണിക്ക് ഷാര്‍ഖിലും പതിന്നെന് മണിക്ക് ജലീബ് അല്‍ ഷുവൈഖ്, ഉച്ചയ്ക്ക് 12 -ന് ഫഹാഹീലിലും പുതിയ സെന്ററുകള്‍ ഔദ്യോഗികമായി പ്രവര്‍ത്തനമാരംഭിക്കും. അന്ന് മുതല്‍ തന്നെ ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് പ്രസത്ുത സെന്ററുകളില്‍നിന്നുള്ള സേവനം ലഭ്യമാകും.പാസ്പോര്‍ട്ടുകള്‍, വിസകള്‍ തുടങ്ങിയവയ്ക്കുള്ള അപേക്ഷകളും എംബസി സംബന്ധമായ രേഖകളുടെ സാക്ഷ്യപ്പെടുത്തല്‍ തുടങ്ങിയ സേവനങ്ങളും ഈ സെന്ററുകളിലും ലഭ്യമാകും. മരണം സംബന്ധിച്ച സര്‍ട്ടിഫിക്കറ്റുകള്‍ക്കും മറ്റ് അനുബന്ധ രേഖകള്‍ക്കും എംബസി കാര്യാലയത്തില്‍തന്നെ ബന്ധപ്പെടണ്ടതാണ്. സാധാരണ ഓഫീസ് സമയത്തും അടിയന്തരഘട്ടങ്ങളില്‍ ഓഫീസ് സമയത്തിനുശേഷവും ഈ സേവനങ്ങള്‍ ലഭ്യമാണെന്ന് എംബസി അധികൃതര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഇന്ത്യന്‍ എംബസിയുടെ ഔദ്യോഗിക വെബ്സൈറ്റിലും (https://indembkwt.gov.in) മറ്റ് സാമൂഹിക മാധ്യമങ്ങളിലും ലഭ്യമാണ്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എംബസിയുടെ വാട്സ്‌ആപ്പ് നമ്ബരുകളിലും വിശദവിവരങ്ങള്‍ ലഭിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കും നിര്‍ദേശങ്ങള്‍ക്കും കാര്യാലയത്തിന്റെ cons1.kuwait@mea.gov.in എന്ന ഇ മെയില്‍ വിലാസത്തില്‍ ബന്ധപ്പെടാവുന്നതാണ്.


Related News