Loading ...

Home Gulf

തൊഴിലാളികള്‍ക്ക് ആരോഗ്യ സര്‍ട്ടിഫിക്കറ്റില്ലെങ്കില്‍ സ്ഥാപനങ്ങള്‍ പിഴ നല്‍കേണ്ടി വരും; മുന്നറിയിപ്പ് നല്‍കി സൗദി

ജിദ്ദ: തൊഴിലാളികള്‍ക്ക് ആരോഗ്യ സര്‍ട്ടിഫിക്കറ്റില്ലെങ്കില്‍ സ്ഥാപനങ്ങള്‍ പിഴ നല്‍കേണ്ടി വരുമെന്ന് മുന്നറിയിപ്പ് നല്‍കി സൗദി അറേബ്യ.വാണിജ്യ സ്ഥാപനത്തിലെ തൊഴിലാളികള്‍ക്ക് ആരോഗ്യ സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ 2000 റിയാല്‍ പിഴ ചുമത്തുമെന്ന് നഗരഗ്രാമ മന്ത്രാലയം അറിയിച്ചത്.

കാര്‍ഡില്ലാത്ത തൊഴിലാളികളുടെ എണ്ണത്തിനനുസരിച്ച്‌ സ്ഥാപനങ്ങള്‍ പിഴ നല്‍കേണ്ടിവരുമെന്നാണ് അധികൃതര്‍ അറിയിച്ചത്. കാലാവധിയുള്ള ആരോഗ്യ സര്‍ട്ടിഫിക്കറ്റ് കൈവശമില്ലാത്ത ജീവനക്കാര്‍ക്ക് രണ്ടായിരം റിയാല്‍ പിഴ ശനിയാഴ്ച മുതല്‍ ഇടാക്കാന്‍ ആരംഭിക്കുമെന്നും നഗര ഗ്രാമമന്ത്രാലയം വ്യക്തമാക്കി.

ബാര്‍ബര്‍മാര്‍, പാചകക്കാര്‍, ഗാര്‍ഹിക ജോലിക്കാര്‍, ഭക്ഷ്യ വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ തുടങ്ങി പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന എല്ലാ സ്ഥാപനങ്ങളിലെയും തൊഴിലാളികള്‍ക്ക് ആരോഗ്യ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. സ്ഥാപനത്തില്‍ തൊഴിലില്‍ ഏര്‍പ്പെടുത്തിരിക്കുന്നവര്‍ രോഗികളല്ലെന്നും അത്തരം ജോലികള്‍ ചെയ്യുന്നതിന് യോഗ്യരാണെന്നും തെളിയിക്കുന്നതിന് വേണ്ടിയാണ് ആരോഗ്യ സര്‍ട്ടിഫിക്കറ്റ് കരുതേണ്ടത്. നിയമ ലംഘനം ആവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ നിന്നും ഇരട്ടി പിഴ ഈടാക്കുമെന്നും അധികൃതര്‍ പറഞ്ഞു.



Related News