Loading ...

Home Gulf

അബുദാബിയില്‍ ഹൂതി ആക്രമണം; രണ്ട്‌ ഇന്ത്യക്കാര്‍ ഉള്‍പ്പെടെ മൂന്ന്‌ പേര്‍ കൊല്ലപ്പെട്ടു

അബൂദബി: മുസഫയില്‍ പെട്രോള്‍ ടാങ്കറുകള്‍ക്ക്​ തീപ്പിടിച്ചുണ്ടായ സ്​ഫോടനത്തില്‍ മൂന്ന്​ മരണം സ്ഥിരീകരിച്ചു.
രണ്ട്​ ഇന്ത്യക്കാരും ഒരു പാകിസ്ഥാനിയുമാണ്​ മരിച്ചത്​. തിങ്കളാഴ്ച രാവിലെയാണ്​ വിമാനത്താവളത്തിലും മുസഫയിലും തീപിടിത്തം റിപ്പോര്‍ട്ട്​ ചെയ്യപ്പെട്ടത്​. വിമാനത്താവളത്തില്‍ നിര്‍മാണ പ്രവര്‍ത്തനം നടക്കുന്ന സ്ഥലത്തും മുസഫയില്‍ അഡ്‌നോക് സംഭരണ ​​ടാങ്കുകള്‍ക്ക് സമീപവുമാണ്​ തീപിടിത്തമുണ്ടായത്​. മുസഫലില്‍ മൂന്ന് പെട്രോളിയം ടാങ്കറുകള്‍ പൊട്ടിത്തെറിച്ചു. മുഹമ്മദ് ബിന്‍ സായിദ് സിറ്റിക്ക് സമീപം മുസഫയിലെ ഐഡാക്​-3 ലാണ് സ്ഫോടനം നടന്നതെന്നും യു.എ.ഇ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. കൂടുതല്‍ അന്വേഷണം നടന്നു വരികയാണ്​. ഡ്രോണുകള്‍ പോലുള്ള പറക്കുന്ന വസ്തു ഈ പ്രദേശങ്ങളില്‍ വീണതാണ് തീപിടിത്തത്തിന്​ കാരണമെന്ന്​ റിപ്പോര്‍ട്ടുകളുണ്ട്​.

Related News