Loading ...

Home Gulf

സൗദിയില്‍ സൗജന്യ ഇഖാമ, റീ എന്‍ട്രി പുതുക്കല്‍ ഈ മാസത്തോടെ അവസാനിക്കും

സൗദി അറേബ്യയില്‍ സൗജന്യമായി ഇഖാമയും റീ എന്‍ട്രിയും പുതുക്കുന്നത് ഈ മാസത്തോടെ അവസാനിപ്പിക്കും.ഇനിയും പുതുക്കി ലഭിച്ചിട്ടില്ലാത്തവര്‍ സ്പോണ്‍സറുമായി ബന്ധപ്പെട്ട് ആവശ്യമായ നടപടികള്‍ സ്വീകരിക്കണംകോവിഡ് മഹാമാരിയെ തുടര്‍ന്ന് വിമാന യാത്ര വിലക്കുള്ള രാജ്യങ്ങളിലെ പ്രവാസികള്‍ക്കാണ് സൗജന്യ സേവനം ലഭിച്ചിരുന്നത്.


കോവിഡ് മഹാമാരിയെ തുടര്‍ന്ന് വിമാനയാത്രക്ക് വിലക്കേര്‍പ്പെടുത്തിയതോടെ അവധിക്ക് പോയ നിരവധി പ്രവാസികളാണ് സൗദിയിലേക്ക് തരിച്ച്‌ വരാനാകാതെ നാട്ടില്‍ കുടങ്ങിയത്. വിവിധ രാജ്യങ്ങളില്‍ കുടുങ്ങിയ ഇത്തരം പ്രാവസികള്‍ക്ക് ഇഖാമയും റീ എന്‍ട്രിവിസയും സൗജന്യമായി നീട്ടിനല്‍കാന്‍ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് ഉത്തരവിട്ടിരുന്നു. ഇതിനെ തുടര്‍ന്ന് വിവിധ ഘട്ടങ്ങളിലായി ഇന്ത്യക്കാരുള്‍പ്പെടെയുള്ള പ്രവാസികള്‍ക്ക് ഇഖാമയും റീ എന്‍ട്രി വിസയും സന്ദര്‍ശന വിസയും ജനുവരി 31 വരെയാണ് പുതുക്കി നല്‍കുന്നത്. ഇന്ത്യയില്‍ നിന്ന് സൗദിയിലേക്ക് വരുന്നതിനുള്ള വിമാന വിലക്ക് സൗദി പിന്‍വലിച്ച ശേഷവും ഒരു തവണകൂടി പുതുക്കി നല്‍കിയാണ് ജനുവരി 31 വരെ എത്തിയത്. അതിനാല്‍ തന്നെ ജനുവരി 31ന് ശേഷം വീണ്ടും കാലാവധി പുതുക്കിനല്‍കാനുള്ള സാധ്യതയില്ല. ഇനിയും പുതുക്കി ലഭിക്കാത്തവര്‍ ജനുവരി 31ന് മുമ്ബായി പുതുക്കി ലഭിച്ചില്ലെങ്കില്‍ സ്പോണ്‍സറുമായി ബന്ധപ്പെട്ട് ഇത് സംബന്ധിച്ചുള്ള കാരണങ്ങള്‍ അന്വേഷിക്കുകയും പുതുക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്.

Related News