Loading ...

Home Gulf

ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ ഫീസ് പരിധി നിശ്ചയിച്ച്‌ ഖത്തര്‍

ദോഹ: ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ ഫിസ് പരിധി നിശ്ചയിച്ച്‌ ഖത്തര്‍. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് ഖത്തറിലേക്ക് ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള ഫീസ് പരിധിയാണ് ഖത്തര്‍ നിശ്ചയിച്ചത്.

തൊഴില്‍ മന്ത്രാലയവും വാണിജ്യ-വ്യവസായ മന്ത്രാലയവും സംയുക്തമായാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. 14,000 റിയാല്‍ (ഏകദേശം 2,84,200 രൂപ) ആണ് ഇന്ത്യയില്‍ നിന്നും തൊഴിലാളികളെ റിക്രൂട്ട്മെന്റ് ചെയ്യുന്നതിനുള്ള ഫീസ്.

ശ്രീലങ്കയില്‍ നിന്നും റിക്രൂട്ട് ചെയ്യുന്നതിന് 16,000 റിയാലും ഫിലിപ്പീന്‍സില്‍ നിന്നും റിക്രൂട്ട് ചെയ്യുന്നതിന് 15,000 റിയാലും ബംഗ്ലാദേശില്‍ നിന്നും റിക്രൂട്ട് ചെയ്യുന്നതിന് 14,000 റിയാലും ഇന്തോനീഷ്യില്‍ നിന്നും റിക്രൂട്ട് ചെയ്യുന്നതിന് 17,000 റിയാലുമാണ് ഫീസ് നിരക്ക്.

കെനിയ, എത്യോപ്യ എന്നിവിടങ്ങളില്‍ നിന്നും റിക്രൂട്ട് ചെയ്യുന്നതിന് 9,000 റിയാലാണ് ഫീസ്. ഗാര്‍ഹിക തൊഴിലാളികളുടെ റിക്രൂട്ട്മെന്റിനായി ഏജന്‍സികള്‍ അമിത നിരക്ക് ഈടാക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഖത്തര്‍ ഇത്തരമൊരു നടപടി സ്വീകരിച്ചത്. ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധപ്പെടുത്തുന്ന തീയതി മുതല്‍ വിജ്ഞാപനം പ്രാബല്യത്തില്‍ വരും.


Related News