Loading ...

Home Gulf

യുഎഇയിൽ ബിസിനസ് ലാഭത്തിന് കോര്‍പ്പറേറ്റ് നികുതി; അടുത്ത വര്‍ഷം പ്രാബല്യത്തില്‍ വരും

മനാമ :യുഎഇയില്‍ ബിസിനസ് ലാഭത്തിന് ഒമ്പത് ശതമാനം കോര്‍പ്പറേറ്റ് നികുതി ഏര്‍പ്പെടുത്തുന്നു. നികുതി അടുത്ത വര്‍ഷം ജൂണ്‍ ഒന്നിന് പ്രാബല്യത്തില്‍ വരും. എന്നാല്‍, 3,75,000 ദിര്‍ഹം വരെയുള്ള ലാഭത്തിന് നികുതിയുണ്ടാകില്ല. തൊഴില്‍, റിയല്‍ എസ്റ്റേറ്റ്, മറ്റ് നിക്ഷേപങ്ങള്‍ എന്നിവയില്‍ നിന്നുള്ള വ്യക്തിഗത വരുമാനത്തിനും കോര്‍പ്പറേറ്റ് നികുതി ബാധകമല്ല.

ലൈസന്‍സുള്ളതോ അല്ലാത്തതോയായ ബിസിനസ്സില്‍ നിന്നോ മറ്റ് വാണിജ്യ പ്രവര്‍ത്തനങ്ങളില്‍ നിന്നോ അല്ലാതെ വ്യക്തികള്‍ സമ്പാദിക്കുന്ന മറ്റേതെങ്കിലും വരുമാനത്തിനും നികുതിയില്ല. യുഎഇ ബിസിനസ് അതിന്റെ യോഗ്യതയുള്ള ഷെയര്‍ഹോള്‍ഡിങുകളില്‍ നിന്ന് ലഭിക്കുന്ന മൂലധന നേട്ടത്തിനും ലാഭവിഹിതത്തിനും നികുതി ഒഴിവാക്കി.

നിലവില്‍ ബാങ്കുകള്‍ക്കും ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കും മാത്രമാണ് കോര്‍പ്പറേറ്റ് നികുതി ഏര്‍പ്പെടുത്തിയിട്ടുള്ളത്. 20 ശതമാനമാണ് ഇവര്‍ക്ക് നികുതി. വ്യക്തിഗതമാതയി എമിറേറ്റുകള്‍ ഇതിനകം തന്നെ എണ്ണയുടെയും വാതകത്തിന്റെയും പര്യവേക്ഷണത്തിലും ഉല്‍പാദനത്തിലും ഏര്‍പ്പെട്ടിരിക്കുന്ന സംരംഭങ്ങള്‍ക്ക് 55 ശതമാനം വരെ പരിമിതമായ കോര്‍പ്പറേറ്റ് നികുതി ചുമത്തിയിട്ടുണ്ട്.

ഗള്‍ഫില്‍ വ്യക്തിഗത ആദായനികുതി ഇല്ലെങ്കിലും, സമീപ വര്‍ഷങ്ങളില്‍ പല രാജ്യങ്ങളും വ്യക്തികള്‍ക്കും ബിസിനസ് പ്രവര്‍ത്തനങ്ങള്‍ക്കും മൂല്യവര്‍ദ്ധിത നികുതി (വാറ്റ്) ഏര്‍പ്പെടുത്തിയിട്ടുണ്ട്, സൗദി അറേബ്യ കഴിഞ്ഞ വര്‍ഷം നിരക്ക് 15 ശതമാനമായി വര്‍ധിപ്പിച്ചു. ബഹ്‌റൈനില്‍ 10 ശതമനമാണ് വാറ്റ്‌.


Related News