Loading ...

Home Gulf

ഹൂതി ആക്രമണങ്ങള്‍ക്കെതിരെ യു.എ.ഇക്ക്​ സഹായവുമായി ഫ്രാന്‍സും; റാഫാല്‍ ജെറ്റുകള്‍ അയക്കും

ദുബൈ: ഹൂതി ആക്രമണങ്ങള്‍ നേരിടുന്നതിന്​ യു.എ.ഇക്ക്​ സഹായവുമായി ഫ്രാന്‍സും രംഗത്ത്​. യു.എ.ഇയുടെ പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുന്നതില്‍ പങ്കാളിയാകുമെന്ന്​ ഫ്രഞ്ച്​ സായുധസേനാ മന്ത്രി ഫ്ലോറന്‍സ്​ പാര്‍ലി ട്വിറ്ററിലൂടെ​ അറിയിച്ചു​.ജനുവരിയില്‍ യു.എ.ഇ ഗുരുതര ആക്രമണത്തിന് ഇരയായെന്നും ഈ സാഹചര്യത്തില്‍ തങ്ങളുടെ സുഹൃദ്​ രാജ്യത്തോട്​ ഐക്യദാര്‍ഡ്യം അറിയിക്കുന്നതിന്​ സൈനിക സഹായം നല്‍കുമെന്നുമാണ്​ ഫ്രഞ്ച്​ മന്ത്രിയുടെ ട്വീറ്റ്​. പ്രധാനമായും വ്യോമാതിര്‍ത്തിയുടെ സംരക്ഷണത്തിനാണ്​ ഫ്രാന്‍സ്​ സഹായം ലഭ്യമാക്കുക.

ഇതിനായി റാഫാല്‍ ജെറ്റുകള്‍ വിന്യസിക്കുമെന്നും ഇമാറാത്തിന്‍റെ ​സൈനിക വ്യൂഹവുമായി സഹകരിച്ച്‌​ അല്‍ ദഫ്ര വ്യോമതാവളത്തില്‍ നിന്ന്​ നീക്കം നടത്തുമെന്നും അറിയിച്ചു​. മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ കണ്ടെത്തുകയും തകര്‍ക്കുകയും ചെയ്യാനാണ്​ ഫ്രാന്‍സിന്‍റെ സഹായം ഉപകാരപ്പെടുക. ഇ

ക്കഴിഞ്ഞ വ്യാഴാഴ്ചയും ഹൂതികള്‍ അബൂദബിക്ക്​ നേരെ ആക്രമണ ശ്രമം നടത്തിയിരുന്നു. ​ദിവസങ്ങള്‍ക്ക്​ മുമ്ബ്​ ഹൂതി ആക്രമണം പ്രതിരോധിക്കുന്നതിന്​ യു.എ.ഇക്ക്​ സഹായവുമായി അമേരിക്ക രംഗത്തെത്തിയിരുന്നു. ഇതിന്‍റെ ഭാഗമായി യുദ്ധ വിമാനങ്ങളും യുദ്ധക്കപ്പലും നല്‍കുമെന്നാണ്​ യു.എസ്​ പ്രതിരോധ സെക്രട്ടറി ലോയ്​ഡ്​ ആസ്റ്റിന്‍ വ്യക്​തമാക്കിയത്​. അഞ്ചാം തലമുറ യുദ്ധവിമാനവും യു.എസ്.എസ് കോള്‍ മിസൈല്‍ പ്രതിരോധ സംവിധാനവും യു.എസ്​ നല്‍കിയിട്ടുണ്ട്​. അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ശൈഖ്​ മുഹമ്മദ്​ ബിന്‍ സായിദ്​ ആല്‍ നെഹ്​യാനുമായി ഫോണ്‍ സംഭാഷണം നടത്തിയ ശേഷമാണ്​ പ്രതിരോധ സെക്രട്ടറി പ്രസ്താവന പുറത്തിറക്കിയത്​.

ജനുവരി 17ന്​ അബൂദബിയിലെ അഡ്​നോക്​ കേന്ദ്രത്തിലും വിമാനത്താവള നിര്‍മാണ മേഖലയിലും ഹൂതികള്‍ ആക്രമണം നടത്തിയിരുന്നു. ഇതില്‍ മൂന്നുപേര്‍ പേര്‍ കൊല്ലപ്പെടുകയും ആറുപേര്‍ക്ക്​ പരിക്കേല്‍ക്കുകയുമുണ്ടായി.

Related News