Loading ...

Home Gulf

ഇലക്‌ട്രിക് പാസ്‌പോര്‍ട്ട് പുറത്തിറക്കി സൗദി

ജിദ്ദ: ഇലക്‌ട്രിക് പാസ്‌പോര്‍ഠ്ട് പുറത്തിറക്കി സൗദി അറേബ്യ. ഉന്നത സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഇലക്‌ട്രിക് പാസ്‌പോര്‍ട്ട് വികസിപ്പിച്ചത്.വ്യക്തിയുടെ വിവരങ്ങളടങ്ങിയ ഇലക്ടോണിക് ചിപ്പ് ഇതില്‍ ഘടിപ്പിച്ചിട്ടുണ്ട്. ഉപയോക്താവിന്റെ ഫോട്ടോ സ്‌കാന്‍ ചെയ്യുന്നതോടെ അവയിലടങ്ങിയ വിവരങ്ങള്‍ ബന്ധപ്പെട്ട അതോറിറ്റികള്‍ക്ക് അറയാന്‍ ഇതിലൂടെ കഴിയും. ആഭ്യന്തര മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സൗദ് ബിന്‍ നായിഫ് രാജകുമാരനാണ് ഇലക്‌ട്രോണിക് പാസ്‌പോര്‍ട്ടിന്റെ പ്രകാശനം നിര്‍വ്വഹിച്ചത്.

അഞ്ചു വര്‍ഷ കാലാവധിയുള്ള പാസ്പോര്‍ട്ടിന് 300 റിയാലും പത്തു വര്‍ഷ കാലാവധിയുള്ള പാസ്പോര്‍ട്ടിന് 600 റിയാലുമാണ് ഫീസ് നിരക്ക്. പുതിയ പാസ്പോര്‍ട്ട് ഇഷ്യൂ ചെയ്യാനും പാസ്പോര്‍ട്ട് പുതുക്കാനും ഇതേ ഫീസ് നിരക്ക് തന്നെയാണ് നല്‍കേണ്ടത്. മുഴുവന്‍ പ്രവിശ്യകളിലും ഇ-പാസ്പോര്‍ട്ട് നിലവില്‍ വരുന്നതു വരെ പഴയ പാസ്പോര്‍ട്ട് അനുവദിക്കുന്നത് തുടരും. ഇഷ്യൂ ചെയ്ത് ആറു മാസത്തിനു ശേഷം കാലാവധിയുള്ള പഴയ പാസ്പോര്‍ട്ടുകള്‍ മാറ്റി ഇ-പാസ്പോര്‍ട്ടുകളാക്കാമെന്ന് അധികൃതര്‍ അറിയിച്ചു.

Related News