Loading ...

Home Gulf

വൃദ്ധരെ ചേര്‍ത്തുപിടിച്ച്‌ ഷാര്‍ജ; കെട്ടിടങ്ങളിലും വാഹനങ്ങളിലും പ്രായമായവർക്കായി മാറ്റങ്ങൾ വരുത്തുന്നു

ഷാര്‍ജ: വയോജന സൗഹൃദ നഗര പരിപാടിയുമായി ഷാര്‍ജ. ഇതിന്റെ ഭാഗമായി ഇതിനോടകം 46 പദ്ധതികള്‍ക്ക് തുടക്കമിട്ടു.പ്രായമുള്ളവര്‍ക്ക് ആഗോള നിലവാര സേവനങ്ങള്‍ ലഭ്യമാക്കുകയാണ് ലക്ഷ്യം.

2021-2023 ഷാര്‍ജ വയോജന സൗഹൃദ നഗര പരിപാടി പ്രകാരം വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ 46 പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു. പദ്ധതിയുടെ ഭാഗമായി കെട്ടിടങ്ങള്‍, വാഹനങ്ങള്‍ തുടങ്ങിയവയെല്ലാം പ്രായമായവരുടെ സൗകര്യങ്ങള്‍ക്കനുസരിച്ച്‌ മാറ്റം വരുത്തും. വിവിധ കമ്മ്യൂണിറ്റികളുടേയും ആരോഗ്യ മേഖലയുടേയും പിന്തുണയോടെയായിരിക്കും പ്രവര്‍ത്തനങ്ങള്‍. വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്റെ മാനദണ്ഡങ്ങള്‍ പാലിച്ചാണ് പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു പോവുക. ലോകാരോഗ്യ സംഘടനയുടെ ശൃംഖലയില്‍ ചേരുന്നതിലൂടെ പ്രായമായവര്‍ക്ക് മതിയായ ഗുണനിലവാരമുള്ള സേവനങ്ങള്‍ നല്‍കാന്‍ സാധിക്കും. പദ്ധതിയിലൂടെ പ്രായമായവര്‍ക്കിടയില്‍ ക്രിയാത്മക ആശയങ്ങള്‍ പ്രചരിപ്പിക്കുകയും ഒപ്പം അവരുടെ കഴിവുകളും അനുഭവവും മികച്ച രീതിയില്‍ ഉപയോഗിക്കുകയും ചെയ്യും.

സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഷെയ്ഖ് സുല്‍ത്താന്‍ ഡോ. ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ നേതൃത്വത്തില്‍ സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും മാന്യമായ ഉപജീവനമാര്‍ഗങ്ങള്‍ പ്രദാനം ചെയ്യുന്നതിനുള്ള മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്.

Related News