Loading ...

Home Gulf

കുവൈത്തിൽ പുതിയ ആഭ്യന്തരമന്ത്രിയെയും പ്രതിരോധ മന്ത്രിയെയും നിയമിച്ചു: അമീരി ഉത്തരവ് പ്രകാരമാണ് നിയമനം

കുവൈത്ത് സിറ്റി: ശൈഖ് അഹ്മദ് നവാഫ് അല്‍ അഹ്മദ് അസ്സബാഹിനെ ആഭ്യന്തരമന്ത്രിയായും ശൈഖ് തലാല്‍ ഖാലിദ് അല്‍ അഹ്മദ് അസ്സബാഹിനെ പ്രതിരോധ മന്ത്രിയായും നിയമിച്ചു.
പ്രത്യേക അമീരി ഉത്തരവ് പ്രകാരമാണ് നിയമനം. ഇരുവര്‍ക്കും ഉപപ്രധാനമന്ത്രി പദവിയുമുണ്ട്. ആഭ്യന്തരമന്ത്രി ശൈഖ് അഹ്മദ് മന്‍സൂര്‍ അല്‍ അഹ്മദ് അസ്സബാഹ്, പ്രതിരോധമന്ത്രി ശൈഖ് ഹമദ് ജാബിര്‍ അല്‍ അലി അസ്സബാഹ് എന്നിവര്‍ രാജിവെച്ച ഒഴിവിലേക്കാണ് നിയമനം. പാര്‍ലമെന്‍റും സര്‍ക്കാറും തമ്മിലുള്ള ഭിന്നതയുടെ പശ്ചാത്തലത്തിലാണ് രണ്ടു മന്ത്രിമാരുടെ രാജി.

Related News