Loading ...

Home Gulf

അബുദാബിയിൽ സ്മാർട്ട് ചില്‍ഡ്രന്‍ പദ്ധതിയ്ക്കും തുടക്കം:കൂടുതല്‍ ലൈബ്രറികള്‍ സ്ഥാപിക്കും

അബുദാബി: കൂടുതല്‍ ലൈബ്രറികള്‍ സ്ഥാപിക്കാനൊരുങ്ങി അബുദാബി. പൊതു, സ്വകാര്യ ഉടമസ്ഥതയില്‍ കൂടുതല്‍ ലൈബ്രറികള്‍ സ്ഥാപിക്കാനാണ് അബുദാബി സാംസ്‌കാരിക, ടൂറിസം വകുപ്പിന്റെ തീരുമാനം.പൊതുവിജ്ഞാനം നേടുന്നതിനു കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഭിന്നശേഷിക്കാരില്‍ വായനാഭിരുചി പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി ആവിഷ്‌ക്കരിച്ച സ്മാര്‍ട്ട് ചില്‍ഡ്രന്‍ ഓണ്‍ലൈന്‍ പദ്ധതിക്കും തുടക്കമായി.
അല്‍ഐന്‍ സായിദ് സെന്‍ട്രല്‍ ലൈബ്രറിയില്‍ അറിവിന്റെ 50 വര്‍ഷം എന്ന പ്രമേയത്തില്‍ യുഎഇയുടെ ചരിത്രം വിളിച്ചറിയിക്കുന്ന പ്രദര്‍ശനം നടന്നുവരുന്നുണ്ട്. സാംസ്‌കാരിക പരിവര്‍ത്തനത്തിനു ലൈബ്രറികള്‍ വഹിച്ച പങ്ക് വിശദമാക്കുന്ന പ്രദര്‍ശനവും ഇവിടെ ഒരുക്കിയിട്ടുണ്ട്. ദേശീയ വായനമാസാചരണ ഭാഗമായി നൂറിലേറെ സെമിനാറുകളും ശില്‍പശാലകളും ഡിടിസി സംഘടിപ്പിച്ചിരുന്നു.

Related News