Loading ...

Home Gulf

പ്രവാസി ക്ഷേമനിധി പെന്‍ഷന്‍ വര്‍ദ്ധനവ് നടപ്പാക്കാന്‍ വൈകുന്നത് പ്രതിഷേധാര്‍ഹം: നവയുഗം

ദമ്മാം: കഴിഞ്ഞ കേരളബജറ്റില്‍ പ്രഖ്യാപിച്ച പ്രവാസി ക്ഷേമനിധിയുടെ പെന്‍ഷന്‍ വര്‍ദ്ധനവ് ഒരു വര്‍ഷം കഴിഞ്ഞിട്ടും നടപ്പാക്കാന്‍ കഴിഞ്ഞിട്ടില്ല എന്നതില്‍ നവയുഗം സാംസ്ക്കാരികവേദി പ്രതിഷേധം രേഖപ്പെടുത്തി.നിലവില്‍ 2000 രൂപ പ്രതിമാസ പെന്‍ഷനായി നല്‍കുന്നത്, വിദേശത്തുള്ള പ്രവാസികള്‍ക്ക് 3500 രൂപയായും, അന്യസംസ്ഥാനത്തുള്ള പ്രവാസികള്‍ക്ക് 3000 രൂപയായും ഉയര്‍ത്തുമെന്നാണ് കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍, ഒരു വര്‍ഷം പിന്നിട്ട് അടുത്ത ബജറ്റും അവതരിപ്പിച്ചിട്ടും, ഇതിനുള്ള വിജ്ഞാപനം ഇതുവരെ ഇറക്കിയിട്ടില്ല.നവയുഗം നടത്തിയ അന്വേഷണത്തില്‍, സാങ്കേതികമായ നൂലാമാലകള്‍ പരിഹരിച്ചു വിജ്ഞാപനം പുറത്തിറക്കുന്നത് അന്തിമഘട്ടത്തിലാണ് എന്ന വിശദീകരണമാണ് ക്ഷേമനിധി അധികൃതര്‍ നല്‍കുന്നത്. എന്നാല്‍ ഈ വിശദീകരണം തൃപ്തികരമല്ല. സര്‍ക്കാര്‍ നിലപാടുകളെ അട്ടിമറിയ്ക്കുന്ന ഇത്തരം വൈകിപ്പിയ്ക്കലുകള്‍ ഉദ്യോഗസ്ഥതലത്തില്‍ ഉണ്ടാകുന്നത് ഇടതുപക്ഷ സര്‍ക്കാരിന് ഭൂഷണമല്ല.എത്രയും പെട്ടെന്ന് പ്രവാസി ക്ഷേമനിധി പെന്‍ഷന്‍ വര്‍ദ്ധനവ് നടപ്പാക്കാന്‍ വിജ്ഞാപനം ഇറക്കണമെന്ന് നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ബെന്‍സിമോഹനും, ജനറല്‍ സെക്രട്ടറി എം.എ.വാഹിദ് കാര്യറയും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

Related News