Loading ...

Home Gulf

നഴ്‌സ് റിക്രൂട്ട്‌മെന്റ്നായി ഒഡെപെക് സംഘം കുവൈത്തില്‍



കുവൈത്ത് : നഴ്‌സ് നിയമനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി കേരള തൊഴില്‍ മന്ത്രി ടി.പി.രാമകൃഷ്ണന്റെ നേതൃത്വത്തില്‍ ഒഡെപെക് സംഘം ഞായറാഴ്ച കുവൈത്തില്‍ എത്തും. കുവൈത്ത് ആരോഗ്യമന്ത്രാലയം അധികൃതരുമായി കൂടിക്കാഴ്ച നടത്തുന്ന സംഘത്തില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസ്, ഒഡെപെക് ചെയര്‍മാന്‍ എന്‍.ശശിധരന്‍ നായര്‍, മാനേജിംഗ് ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍, ജനറല്‍ മാനേജര്‍ സജു സുലോചന സോമദേവ് എന്നിവരാ!ണുള്ളത്.

കുവൈത്ത് ആരോഗ്യമന്ത്രാലയത്തിലേക്കു നഴ്‌സുമാരെ നേരിട്ടു റിക്രൂട്ട് ചെയ്യുന്നതിനുള്ള അനുമതി തേടിയാണ് ഒഡെപെക് സംഘത്തിന്റെ കുവൈത്ത് സന്ദര്‍ശനം. കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരമുള്ള കേരളത്തിലെ നോര്‍ക്ക റൂട്ട്‌സ് പ്രതിനിധികള്‍ ഇതേ ദൗത്യവുമായി നേരത്തെ കുവൈത്ത് ആരോഗ്യമന്ത്രാലയം അധികൃതരുമായി ചര്‍ച്ച നടത്തിയിരുന്നു.

ഇന്ത്യയില്‍നിന്നു നഴ്‌സിംഗ് റിക്രൂട്ട്‌മെന്റിനു കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കിയ ആറ് ഏജന്‍സികളില്‍ ഒന്നാണു കേരളത്തില്‍നിന്നുള്ള ഒഡെപെക്. തമിഴ്‌നാട്ടിലെ ഓവര്‍സീസ് മാന്‍പവര്‍ കോര്‍പറേഷന്‍ ലിമിറ്റഡ്, ഉത്തര്‍ പ്രദേശിലെ യുപി ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍, തെലങ്കാനയിലെ തെലങ്കാന ഓവര്‍സീസ് മാന്‍പവര്‍ കമ്പനി, ആന്ധ്രാപ്രദേശിലെ മാന്‍പവര്‍ കമ്പനി എന്നിവയാണു മറ്റ് ഏജന്‍സികള്‍.

Related News