Loading ...

Home Gulf

മഴക്കെടുതി: വിവിധ പ്രവാസി സംഘടകള്‍ സഹായഹസ്തവുമായി

കുവൈത്ത് : കേരളത്തില്‍ അപ്രതീക്ഷിതമായുണ്ടായ ഉരുള്‍പൊട്ടലിലും വെള്ളപ്പൊക്കത്തിലും പ്രയാസമനുഭവിക്കുന്നവരെ സഹായിക്കാന്‍ കുവൈത്തിലെ വിവിധ പ്രവാസി സംഘടനകള്‍ രംഗത്തുവന്നു.കുവൈത്ത് കെ എംസിസി 12 ഏരിയകള്‍ കേന്ദ്രീകരിച്ച് ഫണ്ട് ശേഖരണം നടത്താന്‍ നാഷണല്‍ കമ്മിറ്റി സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചതായി പ്രസിഡന്റ് കെ.ടി.പി. അബ്ദുറഹിമാന്‍ ജനറല്‍ സെക്രട്ടറി സിറാജ് എരഞ്ഞിക്കല്‍ എന്നിവര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. കുവൈത്തിലുള്ള മുഴുവന്‍ മനുഷ്യസ്‌നേഹികളും ഈ കാരുണ്യ പദ്ധതിയുമായി സഹകരിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. സഹായിക്കാനാഗ്രഹിക്കുന്നവര്‍ ബന്ധപ്പെടേണ്ട നമ്പര്‍:503 37788, 97622788.

Related News