Loading ...

Home Gulf

കേരളത്തിനായി യുഎഇയില്‍ ധനസമാഹരണം ഊര്‍ജിതം

പ്രളയക്കെടുതിയിലായ കേരളത്തിന‌് കൈത്താങ്ങാകാനുള്ള യുഎഇയുടെ ശ്രമം ഊര്‍ജിതമായി മുന്നോട്ട്. ബിസിനസ് സമൂഹവും സാധാരണക്കാരുമെല്ലാം യുഎഇ സര്‍ക്കാര്‍ ആരംഭിച്ച ദുരിതാശ്വാസ പദ്ധതിയോട് ആവേശപൂര്‍വം സഹകരിക്കുന്നു. ദുരിതബാധിതരെ സഹായിക്കാന്‍ 50 ലക്ഷം ദിര്‍ഹം (ഏതാണ്ട് ഒമ്ബതര കോടിയിലേറെ രൂപ) ദുബായ് ഇസ്ലാമിക് ബാങ്ക് നല്‍കി. അടിയന്തര ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി 20 ലക്ഷം ദിര്‍ഹം നീക്കിവച്ചെന്ന‌് ബാങ്ക് അറിയിച്ചു. രാജ്യാന്തര ജീവകാരുണ്യദൗത്യം ഏറ്റെടുക്കുന്നതിന് സ്ഥാപിക്കപ്പെട്ട മുഹമ്മദ് ബിന്‍ റാഷ്ദ് അല്‍ മഖ്തൂം ഹ്യുമാനിറ്റേറിയന്‍ ആന്‍ഡ‌് ചാരിറ്റി എസ്റ്റാബ്ലിഷ‌്മെന്റി(എംബിആര്‍സിഎച്ച്‌)നാണ് ബാങ്ക് പണം നല്‍കിയത്. യുഎഇ പ്രസിഡന്റ് ഷേഖ‌് ഖലീഫ ബിന്‍ സായിദ് അല്‍ അല്‍ നഹ്യാന്‍, വൈസ് പ്രസഡന്റും ദുബായ് ഭരണാധികാരിയുമായ ഷേഖ‌് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ അല്‍മഖ്തൂം, അബുദാബി കിരീടാവകാശിയും യുഎഇ സായുധസേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ എന്നിവര്‍ കേരളീയരെ സഹായിക്കാന്‍ നടത്തിയ അഭ്യര്‍ഥന കണക്കിലെടുത്താണ് ദുബായ് ഇസ്ലാമിക് ബാങ്കിന്റെ സാമ്ബത്തികസഹായം.

രാജ്യത്തിനുപുറത്ത് നടത്തിയ നിരവധി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ദുബായ് ഇസ്ലാമിക് ബാങ്ക് പങ്കാളിത്തം വഹിച്ചിട്ടുണ്ടെന്നും ഇക്കുറി ബാങ്ക് നല്‍കിയ സംഭാവന കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനത്തിനു മാത്രമാണെന്നും ദുബായ് ഭരണാധികാരിയുടെ ജീവകാരുണ്യ, സാംസ്‌കാരിക കൗണ്‍സലറും എംബിആര്‍സിഎച്ച്‌ ചെയര്‍മാനുമായ ഇബ്രാഹിം ബൂമെല്‍ഹ പറഞ്ഞു. കേരളത്തില്‍ ദുരിതത്തിലായ സഹോദരങ്ങളുടെ പ്രയാസമകറ്റുന്നതിനാണ് യുഎഇ ഭരണകൂടം അടിയന്തരസഹായം നല്‍കാന്‍ നിര്‍ദേശിച്ചത്. സുഹൃദ് രാജ്യങ്ങളിലെ സഹോദരങ്ങളും സുഹൃത്തുക്കളും ദുരിതത്തിലായാല്‍ സഹായിക്കേണ്ടത് ബാധ്യതയായി യുഎഇ കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പ്രളയബാധിതരെ സഹായിക്കുന്നതിന് ഖലീഫ ബിന്‍ സായിദ് അല്‍നഹ്യാന്‍ ഫൗണ്ടേഷനും ദുബായ് റെഡ്ക്രസന്റും ധനസമാഹരണം നടത്തുന്നുണ്ട്.

Related News