Loading ...

Home Gulf

ദുബായ് ഭരണാധികാരിയുടെ ട്വീറ്റ് ചര്‍ച്ചയാകുന്നു

ദു​​ബാ​​യ്: ദു​​ബാ​​യ് ഭ​​ര​​ണാ​​ധി​​കാ​​രി ഷെ​​യ്ഖ് മു​​ഹ​​മ്മ​​ദ് ബി​​ന്‍ റാ​​ഷി​​ദ് അ​​ല്‍ മ​​ക്തു​​മി​​ന്‍റെ ട്വീ​​റ്റ് ച​​ര്‍​​ച്ച​​യാ​​കു​​ന്നു. പ്ര​​ള​​യ​​ക്കെ​​ടു​​തി​​യി​​ല്‍ അ​​ക​​പ്പെ​​ട്ട കേ​​ര​​ള​​ത്തി​​നു​​ള്ള 700 കോ​​ടി​​യു​​ടെ യു​​എ​​ഇ ധ​​ന​​സ​​ഹാ​​യം ഇ​​ന്ത്യ നി​​ര​​സി​​ച്ച​ സാ​ഹ​ച​ര്യ​ത്തി​ല്‍ വ​ന്ന ട്വീ​റ്റ് വ്യാ​പ​ക​മാ​യി ച​ര്‍​ച്ച ചെ​യ്യ​പ്പെ​ടു​ക​യാ​ണ്. യു​​എ​​ഇ വൈ​​സ് പ്ര​​സി​​ഡ​​ന്‍റുകൂ​​ടി​​യാ​​യ ഷെ​​യ്ഖ് മു​​ഹ​​മ്മ​​ദ് ബി​​ന്‍ റാ​​ഷി​​ദ് അ​​ല്‍ മ​​ക്തും "ജീ​​വി​​തം എ​​ന്നെ പ​​ഠി​​പ്പി​​ച്ച​​ത്' എ​​ന്ന ത​​ല​​ക്കെ​​ട്ടി​​ലാ​ണ് ചി​ല ചി​ന്ത​ക​ള്‍ ട്വീ​​റ്റ് ചെ​​യ്ത​​ത്. ഭ​ര​ണാ​ധി​കാ​രി​ക​ളെ​ക്കു​റി​ച്ചാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ ട്വീ​റ്റ്.

ര​​ണ്ടുത​​രം അ​​ധി​​കാ​​രി​​ക​​ളാ​​ണു​​ള്ള​​ത്. ആ​​ദ്യ​​ത്തേ​​ത് ജ​​ന​​ങ്ങ​​ളു​​ടെ ന​​ന്മ​​യി​​ലേ​​ക്കു പൂ​​ട്ട് തു​​റ​​ക്കു​​ന്ന​​വ​​ര്‍. ജ​​ന​​സേ​​വ​​ന​​ത്തി​​ലും ജ​​ന​​ജീ​​വി​​ത​​മൊ​​രു​​ക്കു​​ന്ന​​തി​​ലും ഇ​​വ​​ര്‍ ആ​​ന​​ന്ദം ക​​ണ്ടെ​​ത്തു​​ന്നു. ജ​​ന​​കീ​​യ പ്ര​​ശ്ന​​ങ്ങ​​ളു​​ടെ പ​​രി​​ഹാ​​ര​​ത്തി​​നു മു​​ന്നി​​ട്ടി​​റ​​ങ്ങു​​ന്ന​​വ​​ര്‍. എ​​ല്ലാ​​യ്പോ​​ഴും ജ​​ന​​ങ്ങ​​ളു​​ടെ നേ​​ട്ട​​ത്തി​​നു വ​​ഴി ക​​ണ്ടെ​​ത്തു​​ന്ന​​വ​​ര്‍. ര​​ണ്ടാ​​മ​​ത്തെ വി​​ഭാ​​ഗം ന​ന്മ​​ക​​ള്‍​​ക്ക് ഉ​​ട​​ക്കു​​വ​​യ്ക്കു​​ന്ന​​വ​​രാ​​ണ്. എ​​ളു​​പ്പ​​മാ​​യ​​തി​​നെ സ​​ങ്കീ​​ര്‍​​ണ​​മാ​​ക്കു​​ന്ന​​വ​​ര്‍. സാ​​ങ്കേ​​തി​​ക​​ത​​ക​​ളു​​ടെ പേ​​രി​​ലാ​​ണ് അ​​വ​​ര്‍ ജ​​ന​​ങ്ങ​​ളെ മു​​ഷി​​പ്പി​​ക്കു​​ന്ന​​ത്. ജ​​നം അ​​വ​​രു​​ടെ വീ​​ട്ടു​​പ​​ടി​​ക്ക​​ല്‍ യാ​​ചി​​ച്ചു നി​​ല്‍​​ക്ക​​ണ​​മെ​​ന്ന് അ​​വ​​ര്‍ ചി​​ന്തി​​ക്കു​​ന്നു. ആ​​ദ്യ​​ത​​ര​​ക്കാ​​ര്‍ കൂ​​ടു​​ത​​ല്‍ ഉ​​ണ്ടാ​​യി​​ല്ലെ​​ങ്കി​​ല്‍ ഒ​​രു രാ​​ഷ്‌​ട്ര​ത്തി​​നും ഭ​​ര​​ണ​​കൂ​​ട​​ത്തി​​നും വി​​ജ​​യി​​ക്കാ​​നാ​​കി​​ല്ല - ഷെ​​യ്ഖ് മു​​ഹ​​മ്മ​​ദ് ബി​​ന്‍ റാ​​ഷി​​ദ് അ​​ല്‍ മ​​ക്തും അ​​റ​​ബി​​യി​​ല്‍ ട്വീ​​റ്റ് ചെ​​യ്തു.

കേ​​ര​​ള​​ത്തി​​ലു​​ണ്ടാ​​യ പ്ര​​ള​​യ​​ത്തെ​ത്തു​​ട​​ര്‍​​ന്ന് യു​എ​ഇ സ​ഹാ​യ​ധ​ന​വും കേ​​ന്ദ്ര-​​സം​​സ്ഥാ​​ന ഇ​​ട​​പെ​​ലു​​ക​​ളും വി​​വാ​​ദ​​മാ​​യ​ പ​​ശ്ചാ​​ത്ത​​ല​​വു​​മാ​​യി കൂ​​ട്ടി​​യോ​​ജി​​പ്പി​​ച്ചാ​ണു ട്വീ​​റ്റു​​ക​​ള്‍ സ​​മൂ​​ഹ​​മാ​​ധ്യ​​മ​​ങ്ങ​​ളി​​ല്‍ വി​​ശ​​ക​​ല​​നം ചെ​​യ്യ​​പ്പെ​​ടു​​ന്ന​​ത്. ഇ​​തു വ്യാ​​പ​​ക​​മാ​​യി പ്ര​​ച​​രി​​ക്കു​​ന്നു​​മു​​ണ്ട്.

Related News