Loading ...

Home Gulf

വിദേശികള്‍ നാട്ടിലേക്ക് അയയ്ക്കുന്ന പണത്തിന് നികുതി ഈടാക്കില്ലെന്ന് സൗദി

റിയാദ്: പ്രവാസികളെ ഞെട്ടിച്ചുകൊണ്ടാണ് സൗദിയില്‍ നിന്നും വിദേശികള്‍ നാട്ടിലേക്ക് അയയ്ക്കുന്ന പണത്തിന് നികുതി ഈടാക്കുമെന്ന വാര്‍ത്ത പുറത്ത് വന്നത്. രാജ്യത്തിനകത്ത് ജോലീ ചെയുന്ന വിദേശികല്‍ വന്‍തോതില്‍ പണം അവരുടെ രാജ്യത്തേക്ക് അയക്കുന്ന സൗദിയുടെ സമ്പദ് വ്യവസ്ഥയെ സാരമായി ബാധിക്കുന്നു എന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പുതിയ നിയമം കൊണ്ടുവരുന്നത് എന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ ഇപ്പോള്‍ ഈ വാര്‍ത്തകളെയെല്ലാം തള്ളി് രംഗത്ത് വന്നിരിക്കുകയാണ് സൗദി ഭരണകൂടം.രാജ്യത്തിനകത്ത് തൊഴില്‍ ചെയ്യുന്ന വിദേശ തൊഴിലാളികള്‍ അവരുടെ നാട്ടിലേക്ക് അയക്കുന്ന പണത്തിന് നികുതി ചുമത്താന്‍ ആലോചനയില്ല. ഇതു സംബന്ധിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും സൗദി ധനമന്ത്രാലയം വ്യക്തമാക്കി. വിദേശികള്‍ അയക്കുന്ന പണത്തിന് നികുതി ഏര്‍പ്പെടുത്താനുള്ള നിര്‍ദ്ദേശം ശൂറാ കൗണ്‍സില്‍ സാമ്പത്തികകാര്യ സമിതി സമര്‍പ്പിച്ചതായുള്ള വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടു. എന്നാല്‍ നിലവില്‍ അത്തരത്തില്‍ യാതൊരു നടപടി ക്രമങ്ങള്‍ക്ക് സൗദി മുതിരുന്നില്ലെന്ന് ധനമന്ത്രാലയം പ്രസ്താവനയിലൂടെ അറിയിക്കുന്നു

Related News