Loading ...

Home Gulf

പുസ്തകങ്ങള്‍ വിറ്റ് കിട്ടുന്ന പണം പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായമെത്തിക്കാനായി സ്ത്രീ കൂട്ടായ്മ. തൃശൂരിലെ വനിതാ പ്രസിദ്ധീകരണ കൂട്ടായ്മയായ സമത പ്രസിദ്ധീകരിച്ച ഹോര്‍ത്തൂസ് മലബാറിക്യൂസ് പുസ്തകം വിറ്റ് കിട്ടുന്ന പണം മുഴുവന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുമെന്ന് പുസ്തക പ്രകാശന വേളയില്‍ അധികൃതര്‍ അറിയിച്ചു. വനിതാ പ്രസിദ്ധീകരണ കൂട്ടായ്മയായ സമത പ്രസിദ്ധീകരിച്ച ഹോര്‍ത്തൂസ് മലബാറിക്യൂസ് അഥവാ മലബാര്‍ പൂന്തോട്ടം എന്ന പുസ്തകത്തിന്റെ പ്രകാശനം ഷാര്‍ജയില്‍ വെച്ചാണ്‌ നടന്നത്. ഇതോടൊപ്പം സമത പ്രസിദ്ധീകരിച്ച നാല് പുസ്തകങ്ങളുടെ പ്രകാശനവും പ്രമുഖ ഗസല്‍ ഗായകന്‍ ഉമ്ബായിയുടെ അനുസ്മരണവും സിപിഐ എം പോളിറ്റ് ബ്യുറോ അംഗവും മുന്‍ വിദ്യഭ്യാസ മന്ത്രിയുമായ എം എ ബേബി നിര്‍വഹിച്ചു. പുസ്തക പ്രകാശന രംഗത്ത് ഇത്രയധികം പുസ്തകങ്ങള്‍ പ്രകാശനം ചെയ്ത ഏക വനിത കൂട്ടായ്മയായ സമതയുടെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ സമൂഹത്തില്‍ വലിയ ചലനങ്ങള്‍ വരുത്തും എന്ന് എം എ ബേബി പറഞ്ഞു. സമത മാനേജിങ് ട്രസ്റ്റി പ്രൊഫ. ഉഷാകുമാരിയാണ് ഹോര്‍ത്തൂസ് മലബാറിക്യൂസ് രചിച്ചത്. പുസ്തകങ്ങള്‍ വിറ്റ് കിട്ടുന്ന പണം പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായമെത്തിക്കാനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുമെന്ന് ഉഷാകുമാരി പറഞ്ഞു. ഈ മാസം 31 ഇന് ആരംഭിക്കുന്ന ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ സമതയുട സ്റ്റാള്‍ ഉണ്ടാകുമെന്നും ഉഷാകുമാരി പറഞ്ഞു. മാസ് ഷാര്‍ജ യുടെ ആഭിമുഖ്യത്തില്‍ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ കമ്മ്യൂണിറ്റി ഹാളില്‍ നടന്ന പരിപാടിയില്‍ കൈരളി ടിവി മിഡില്‍ ഈസ്റ്റ് ന്യൂസ്‌ ഡയറക്ടര്‍ ഇ എം അഷ്‌റഫ് പുസ്തക പരിചയം നടത്തി. മാസ് പ്രസിഡന്റ് പി പി രമേശ് അധ്യക്ഷനായി. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് ഇ പി ജോണ്‍സണ്‍, കേരള പ്രവാസി ക്ഷേമനിധി ഡയറക്‌ട് ബോര്‍ഡ് അംഗം കൊച്ചു കൃഷ്ണന്‍, ലോക കേരളസഭ അംഗം കെ ബി മുരളി എന്നിവര്‍ സംസാാരിച്ചു. ഷാജഹാന്‍ മാടമ്ബാട്ട്, സോണിയ റഫീഖ്, സര്‍ജു,വിനോദ് നമ്ബ്യാര്‍, ഉമ്ബായിയുടെ മക്കളായ സമീര്‍, ശൈലജ എന്നിവര്‍ പുസ്തകങ്ങള്‍ ഏറ്റുവാങ്ങി. മാസ് സെക്രട്ടറി തുളസീദാസ് , വാഹിദ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. പുസ്തക പ്രസാധന രംഗത്ത് മികച്ച പ്രവര്‍ത്തനം നടത്തുന്ന സമതയുടെ മാനേജിങ് ട്രസ്റ്റി പ്രഫ. പി എ ഉഷാകുമാരിയെ ചടങ്ങില്‍ ആദരിച്ചു.

ഖത്തര്‍ സ്വകാര്യ മേഖലയില്‍ എക്‌സിറ്റ് പെര്‍മിറ്റ് സംവിധാനത്തന് അന്ത്യമായി. ഇനി മുതല്‍ സ്‌പോണ്‍സറുടെ അനുമതിയില്ലാതെ പ്രവാസികള്‍ക്ക് നാട്ടിലേക്കു മടങ്ങാം. പുതിയ സംവിധാനം പ്രാബല്യത്തില്‍ വന്നു. എന്നാല്‍, സര്‍ക്കാര്‍ മേഖലയിലോ അര്‍ധ സര്‍ക്കാര്‍ മേഖലയിലോ ഇത് ബാധകമല്ല.

കഴിഞ്ഞ സെപ്തംബര്‍ ആദ്യവാരം ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയാണ് എക്‌സിറ്റ് പെര്‍മിറ്റ് ഒഴിവാക്കുന്നതായി പ്രഖ്യാപിച്ചത്. ഇതിനായി തൊഴില്‍ നിയമത്തില്‍ വരുത്തിയ ഭേദഗതി പ്രകാരം ഓരോ സ്ഥാപനത്തിനും അഞ്ചു ശതമാനം ജീവനക്കാരെ മാത്രമേ എക്‌സിറ്റ് ആവശ്യമുള്ളവരുടെ ഗണത്തില്‍ ഉള്‍പ്പെടുത്താനാകൂ. ഈ അഞ്ചു ശതമാനം പേരെ പൂര്‍ണമായും സ്ഥാപനത്തിനു തീരുമാനിക്കാനാകും. കമ്ബനികളുടെയും സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനം സുഗമമാക്കുന്നതിനാണ് അഞ്ചു ശതമാനം പേരെ എക്‌സിറ്റ് പട്ടികയില്‍ നിലനിര്‍ത്താന്‍ സ്ഥാപനങ്ങള്‍ക്കു അനുമതി നല്‍കിയത്. ഇത് സ്ഥാപനത്തിലെ പ്രധാന തസ്തികയില്‍ ജോലി ചെയ്യുന്നവരാകാം.

അതേസമയം, എക്‌സിറ്റ് പെര്‍മിറ്റ് ഒഴിവാക്കല്‍ സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ ജീവനക്കാര്‍, വീട്ടുജോലിക്കാര്‍ എന്നിവര്‍ക്കു ബാധകമല്ല. എക്‌സിറ്റ് പെര്‍മിറ്റ് ആവശ്യമുള്ള ജീവനക്കാരുടെ വിവരങ്ങള്‍ കമ്ബനികളും തൊഴിലുടമകളും നല്‍കണം. ഇതിനായി പ്രത്യേക ഇപ്ലാറ്റ്‌ഫോം മന്ത്രാലയം ഒരുക്കി.

എന്തെങ്കിലും കാരണത്താല്‍ തൊഴിലാളിയെ നാട്ടിലേക്കു പോകാന്‍ അനുവദിച്ചില്ലെങ്കില്‍ എക്‌സ്പാട്രിയേറ്റ് എക്‌സിറ്റ് ഗ്രീവിയന്‍സ് സമിതിക്ക് പരാതി നല്‍കാം. മൂന്നു ദിവസത്തിനകം പരാതിയില്‍ നടപടി സ്വീകരിക്കുമെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു.

Related News