Loading ...

Home Gulf

ഗാലാ ഹോളി സ്പിരിറ്റ് പള്ളിയില്‍ കുടുംബ നവീകരണ ധ്യാനം നവംബര്‍ 9, 10, 11, 12, 13 തീയതികളില്‍

മസ്കറ്റ്: ഗാലാ ഹോളി സ്പിരിറ്റ് പള്ളിയില്‍ കുടുംബ നവീകരണ ധ്യാനം നവംബര്‍ 9, 10, 11, 12, 13 (വെള്ളി, ശനി, ഞായര്‍, തിങ്കള്‍, ചൊവ്വ) തീയതികളില്‍ നടക്കും. പ്രശസ്ത ധ്യാന ഗുരു à´«à´¾.ജോസഫ് പുത്തന്‍പുരയ്ക്കല്‍ ഒഎഫ്‌എം കപ്പൂച്ചിന്‍ ആണ് ധ്യാനം നയിക്കുന്നത്. എല്ലാ ദിവസവും രാത്രി 8 മുതല്‍ 10 വരെയാണ് ധ്യാനം. 

റുവി സെന്‍റ്സ് പീറ്റര്‍ ആന്‍ഡ് പോള്‍ പള്ളിയില്‍ ശനിയാഴ്ച ആരംഭിച്ച വാര്‍ഷിക ധ്യാനം വ്യഴാഴ്ച രാത്രി സമാപിക്കും. "മനുഷ്യന് സ്വര്‍ഗത്തില്‍ എത്താന്‍ ഒറ്റ വഴിയേ ഉള്ളൂ. ഭൂമിയില്‍ സ്വര്‍ഗം പണിയുക, എന്നുവച്ചാല്‍ പത്തു കല്‍പനകള്‍ യാതൊരു വിട്ടുവീഴ്ചയുമില്ലാതെ പാലിക്കുക'. ധ്യാനത്തിന്‍റെ മൂന്നാം ദിവസം സെന്‍റ്സ് പീറ്റര്‍ ആന്‍ഡ് പോള്‍ പള്ളിയില്‍ തിങ്ങിനിറഞ്ഞ വിശ്വാസി സമൂഹത്തോട് à´«à´¾. ജോസഫ് പുത്തന്‍പുരയ്ക്കല്‍ ആഹ്വാനം ചെയ്തു. 

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം

Related News