Loading ...

Home Gulf

മാര്‍പാപ്പയുടെ ദിവ്യബലിയര്‍പ്പണത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ഔദ്യോഗിക അവധി

അബുദാബി : ഫ്രാന്‍സിസ് മാര്‍പാപ്പയുടെ യുഎഇ സന്ദര്‍ശനത്തിന്‍റെ ഭാഗമായി ഷെയ്ഖ് സായിദ് സ്റ്റേഡിയത്തില്‍ ഫെബ്രു 5 ന് നടക്കുന്ന ദിവ്യബലിയര്‍പ്പണത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് അവധി അനുവദിച്ചുകൊണ്ട് ഹ്യൂമന്‍ റിസോഴ്‌സസ് മന്ത്രാലയം ഉത്തരവിറക്കി . 

സ്വകാര്യമേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കാണ് ഇപ്പോള്‍ അവധി അനുവദിച്ചിരിക്കുന്നത്. സ്റ്റേഡിയത്തില്‍ പ്രവേശിക്കുന്നതിനുള്ള പാസ് ലഭിച്ച വിശ്വാസികള്‍ക്കാണ് à´ˆ ആനുകൂല്യം ലഭിക്കുക. 

ജിസിസി രാജ്യങ്ങളുടെ ചരിത്രത്തിലെ ഏറ്റവും വലിയ ജനസഞ്ചയത്തിനാണ് അബുദാബി സാക്ഷ്യം വഹിക്കാന്‍ പോകുന്നത് . ഇതിനാവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കാനുള്ള വിപുലമായ തയാറെടുപ്പുകളാണ് യുഎഇ ഭരണകൂടത്തിന്‍റെ നേതൃത്വത്തില്‍ നടന്നു വരുന്നത്‌ .

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള

Related News