Loading ...

Home Gulf

ഷാർജയിൽ ബഹുനില താമസകേന്ദ്രത്തിൽ വൻ അഗ്നിബാധ

ഷാർജ കിങ് ഫൈസൽ റോഡിൽ പാലത്തിനോടു ചേർന്നുള്ള ബഹുനില താമസകേന്ദ്രത്തിലുണ്ടായ വൻ അഗ്നിബാധയുടെ ദൃശ്യം.

ഷാർജ ∙ ഷാർജയിലെ കിങ് ഫൈസൽ റോഡിൽ പാലത്തിനോടു ചേർന്നുള്ള ബഹുനില താമസകേന്ദ്രത്തിൽ വൻ അഗ്നിബാധ. പാർക്കിങ് മേഖല ഉൾപ്പെടെ 32 നിലകളുള്ള കെട്ടിടത്തിൽ ഉച്ചയ്ക്കു രണ്ടുമണിയോടെയാണ് തീ ആളിപ്പടർന്നത്. ഇരുഭാഗത്തെയും നൂറിലേറെ ഫ്ളാറ്റുകൾ കത്തി. ആളപായമില്ലെന്നാണു പ്രാഥമിക നിഗമനം.ഉടൻ സ്ഥലത്തെത്തിയ സിവിൽ ഡിഫൻസ് താമസക്കാരെ ഒഴിപ്പിച്ചു. കടുത്ത പുകയിൽ ശ്വാസംമുട്ടി അവശനിലയിലായവർക്ക് പ്രഥമശുശ്രൂഷ നൽകി. തീപിടത്തത്തിന്റെ കാരണം അറിവായിട്ടില്ല. പ്രദേശമാകെ കനത്തപുക തങ്ങിനിൽക്കുകയാണ്. ഗതാഗതക്കുരുക്കും അനുഭവപ്പെടുന്നു.




Related News