Loading ...

Home Gulf

നടുക്കടലില്‍ അകപ്പെട്ട നായ്‌ക്കുട്ടിയെ രക്ഷിച്ച്‌ കരയിലെത്തിച്ച കപ്പല്‍ യാത്രക്കാര്‍ക്ക് സോഷ്യല്‍ മീഡിയയുടെ കയ്യടി

ബാങ്കോക്ക്: നടുക്കടലില്‍, തീരത്ത് നിന്ന് 220 കിലോമീറ്റര്‍ അകലെ ഒരു ചെറിയ നായക്കുട്ടി ജീവന്‍ രക്ഷിക്കാന്‍ കരപറ്റാനായി നീന്തുന്നു. നടുക്കടലില്‍ എണ്ണ ഖനനം ചെയ്യുന്ന കപ്പലിലെ തൊഴിലാളികളാണ് അത് ശ്രദ്ധിച്ചത്. വെള്ളത്തില്‍ നായയുടെ തല മാത്രമായിരുന്നു ദൃശ്യമായത്. ജീവനക്കാര്‍ നന്നേ ബുദ്ധിമുട്ടി നായ്ക്കുട്ടിയെ കപ്പലിലെത്തിച്ചു. കടല്‍വെള്ളം കുടിച്ചതിന്‍റെയും ഏറെനേരം നീന്തിയതിന്‍റെയും ക്ഷീണമല്ലാതെ വലിയ ആരോഗ്യ പ്രശ്നങ്ങളൊന്നും അതിനു ഉണ്ടായിരുന്നില്ല. തായ്‌ലന്‍ഡിലാണ് സംഭവം ഉണ്ടായത്. വെള്ളവും ഭക്ഷണവും നല്‍കിയതോടെ അവന്‍ തൊഴിലാളികളുടെ സുഹൃത്തായി. സ്നേഹത്തോടെ അവര്‍ അവനെ ബൂണ്‍റോഡ് എന്നു വിളിച്ചു. തായ് ഭാഷയില്‍ 'അതിജീവിച്ചവന്‍' എന്നാണ് ബൂണ്‍റോഡ് എന്ന പേരിനര്‍ഥം. തൊഴിലാളികള്‍ നാടുമായി ബന്ധപ്പെട്ട് അവനെ കരയിലെത്തിച്ച്‌ ചികിത്സ നല്‍കാനുള്ള നടപടികള്‍ സ്വീകരിച്ചു. ഞായറാഴ്ചയോടെ ദക്ഷിണ തായ്‌ലന്‍ഡിലെ വെറ്ററിനറി ആശുപത്രിയിലെത്തിച്ച്‌ ചികിത്സ നല്‍കി. സംഭവം വൈറലായതോടെ ലോകം മുഴുവന്‍ അറിഞ്ഞു. ബിബിസി അടക്കമുള്ള മാധ്യമങ്ങള്‍ ബൂണ്‍റോഡിനെക്കുറിച്ചെഴുതി. വാര്‍ത്തയായതോടെ ലോകത്തിന്‍റെ വിവിധ കോണുകളില്‍നിന്ന് അവനെ ദത്തെടുക്കാനുള്ള വാഗ്ദാനമെത്തി. മത്സ്യബന്ധനക്കാരുടെ ബോട്ടില്‍നിന്ന് വീണതാകാമെന്നാണ് നിഗമനം. ഇവന്‍റെ യഥാര്‍ഥ ഉടമയാരാണെന്ന് ഇതുവരെ അറിഞ്ഞിട്ടില്ല.

Related News