Loading ...

Home Gulf

പാകിസ്ഥാനില്‍ വീശിയടിച്ച പൊടിക്കാറ്റിലും പേമാരിയിലും 26 മരണം, നിരവധി പേര്‍ക്ക് പരിക്ക്, വൈദ്യുതി, ഗതാഗത, വാര്‍ത്താ വിനിമയ സൗകര്യങ്ങള്‍ പലയിടത്തും താറുമാറായി, നിരവധി വീടുകള്‍ തകര്‍ന്നു

പാക്കിസ്ഥാനിലെ വിവിധ പ്രവിശ്യകളിലുണ്ടായ പൊടിക്കാറ്റിലും പേമാരിയിലും 26 പേര്‍ മരിച്ചു. നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പാക് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ബലൂചിസ്ഥാന്‍, പഞ്ചാബ്, സിന്ധ് പ്രവിശ്യകളിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായിരിക്കുന്നത്. വൈദ്യുതി, ഗതാഗത, വാര്‍ത്താ വിനിമയ സൗകര്യങ്ങള്‍ പലയിടത്തും താറുമാറായതായും നിരവധി വീടുകള്‍ തകര്‍ന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ബലൂചിസ്ഥാന്‍, പഞ്ചാബ് പ്രവിശ്യകളില്‍ ഒന്പതുപേര്‍ വീതവും സിന്ധില്‍ അഞ്ചുപേരുമാണ് മരിച്ചത്. ഖൈബര്‍ പക്തുന്‍ഖ്വ പ്രവിശ്യയില്‍ മൂന്നു പേര്‍ മരിച്ചതായും സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു.

കറാച്ചിയില്‍ സ്‌കൂള്‍ തകര്‍ന്നു വീണ് നിരവധി കുട്ടികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കറാച്ചിയില്‍നിന്നും മത്സ്യബന്ധനത്തിനു പോയ 10 പേരടങ്ങുന്ന സംഘത്തെ കടലില്‍ കാണാതായി. പിന്നീട് പാക് നാവികസേന നടത്തിയ തെരച്ചിലില്‍ ആറു പേരെ കണ്ടെത്തി. മറ്റുള്ളര്‍ക്കായി തെരച്ചില്‍ തുടരുകയാണ്

Related News