Loading ...

Home Gulf

ഫോക്ക് കുവൈറ്റ്‌ സൗഹൃദ സംഗമം സംഘടിപ്പിച്ചു

കുവൈറ്റ്‌: ഫ്രണ്ട്‌സ് ഓഫ് കണ്ണൂര്‍ കുവൈറ്റ്‌ എക്സ്പാറ്റ്സ് അസോസിയേഷന്‍ (ഫോക്ക് ) അംഗങ്ങള്‍ക്ക് ഒത്തുചേരുവാനും ബന്ധങ്ങള്‍ കൂടുതല്‍ സുദൃഢമാക്കുന്നതിനുമായി മുഴുവന്‍ യൂണിറ്റ് അംഗങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ട് പിക്നിക് സംഘടിപ്പിച്ചു. 2019 ഏപ്രില്‍ 12 ന് കബ്ദില്‍ ഫാം ഹൗസില്‍ സംഘടിപ്പിച്ച സൗഹൃദ സംഗമം പരിപാടിയില്‍ ഫോക്കിന്റെ അബ്ബാസിയ, ഫഹാഹീല്‍, സെന്‍ട്രല്‍ മേഖലകള്‍ക്ക് കീഴിലുള്ള 15 യൂണിറ്റുകളില്‍ നിന്നുമായി 600 ല്‍ പരം കുടുംബാഗങ്ങള്‍ പങ്കെടുത്തു. കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധങ്ങളായ ഗെയിംസ്, നിരവധി മത്സര പരിപാടികള്‍ എന്നിവ സംഘടിപ്പിച്ചു. വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. 7മത് സുകുമാര്‍ അഴീക്കോട് അനുസ്‌മരത്തിനു സംഘടിപ്പിച്ച പ്രബന്ധ രചന മത്സരവിജയികള്‍ക്കുള്ള സമ്മാന വിതരണം, ഉപരി പഠനാര്‍ത്ഥം നാട്ടിലേക് പോകുന്ന ബാലവേദി കുട്ടികള്‍ക്കുള്ള ഉപഹാരം എന്നിവ ചടങ്ങില്‍ കൈമാറി. കലാകായിക വിഭാഗം സെക്രട്ടറി ഷാജി കൊഴുക സ്വാഗതം ആശംസിച്ച ഔദ്യോഗിക ചടങ്ങില്‍ ജനറല്‍ സെക്രട്ടറി സേവ്യര്‍ ആന്റണി അധ്യക്ഷത വഹിക്കുകയും പ്രസിഡന്റ്‌ കെ. ഓമനക്കുട്ടന്‍ ഉത്‌ഘാടനം നിര്‍വഹിക്കുകയുമുണ്ടായി. വൈസ് പ്രെസിഡന്റുമാരായ സാബു നമ്ബ്യാര്‍(ഫഹാഹീല്‍ സോണ്‍), സുമേഷ് കെ(സെന്‍ട്രല്‍ സോണ്‍), ഫോക്ക് ട്രെഷറര്‍ വിനോജ് കുമാര്‍. ഉപദേശക സമിതി അംഗം അനില്‍ കേളോത്ത്‌, വനിതാ വേദി ചെയര്‍പേഴ്സണ്‍ ലീന സാബു, ജനറല്‍ കണ്‍വീനര്‍ സജിജ മഹേഷ്‌, ബാലവേദി കണ്‍വീനര്‍ കുമാരി അനാമിക സോമന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. അബ്ബാസിയ മേഖലയുടെ ചുമതല വഹിക്കുന്ന ഫോക്ക് വൈസ് പ്രസിഡന്റ്‌ രജിത് കെ സി നന്ദി പ്രകാശിപ്പിച്ചു.

Related News