Loading ...

Home Gulf

റാബിത്വ അല്‍ആലം അല്‍ഇസ്​ലാമി ജനറല്‍ സെക്രട്ടറി റഷ്യന്‍ ഫെഡറേഷന്‍ സിവിക്​ ചേമ്ബര്‍ സന്ദര്‍ശിച്ചു

ജിദ്ദ: മുസ്​ലിം വേള്‍ഡ്​ ലീഗ്​ (റാബിത്വ അല്‍ആലം അല്‍ഇസ്​ലാമി) ജനറല്‍ സെക്രട്ടറി ഡോ. മുഹമ്മദ്​ ബിന്‍ അബ്​ദുല്‍ കരീം അല്‍ഇൗസ മോസ്​കോയിലെ റഷ്യന്‍ ഫെഡറേഷന്‍ സിവിക്​ ചേമ്ബര്‍ സന്ദര്‍ശിച്ചു. ചേമ്ബര്‍ ​പ്രസിഡന്‍റ്​ സര്‍ജി ഒാര്‍ഗോനികിഡ്​സും സംഘാംഗങ്ങളുമായി കൂടിക്കാഴ്​ച നടത്തുകയും ചെയ്​തു.
റഷ്യയും മുസ്​ലിം ലോകവും തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കുക, ഭീകരതയും വംശീയതയും നിര്‍മാര്‍ജ്ജനം ചെയ്യുക, ഇസ്​​ലാമോഫോബിയ തടയുക, സമൂഹത്തില്‍ സമാധാനവും സുരക്ഷയും ഉറപ്പുവരുത്തുക തുടങ്ങിയ വിഷയങ്ങളാണ്​ ചര്‍ച്ച ചെയ്​തത്​.ഭീകരതയും വംശീയതവും നേരിടാനും നിര്‍മാര്‍ജ്ജനം ചെയ്യാനും വിവിധ മതവിഭാഗങ്ങള്‍ക്കിടയില്‍ സ്​നേഹസംവാദങ്ങള്‍ വര്‍ധിപ്പിക്കാനും സൗഹൃദവും സമാധാനവും നിലനിര്‍ത്താനും വേണ്ട പ്രവര്‍ത്തനങ്ങള്‍ക്ക് ചേമ്ബറുമായി​ ധാരാണാപത്രത്തില്‍ ഒപ്പുവെച്ചു.

Related News