Loading ...

Home Gulf

കുവൈറ്റിലെ ഷെയ്ഖ് ജാബിര്‍ കടല്‍ പാലം മെയ് ഒന്നിന് തുറന്ന് കൊടുക്കും

കുവൈറ്റ് : കുവൈറ്റിലെ ഷെയ്ഖ് ജാബിര്‍ കടല്‍ പാലം മെയ് ഒന്നിന് തുറന്ന് കൊടുക്കും .പണി പൂര്‍ത്തിയാകുന്ന ഷെയ്ഖ് ജാബിര്‍ പാലം ഗതാഗതത്തിന് തുറന്ന് കൊടുക്കുന്നതോടെ കുവൈറ്റ് സിറ്റിയില്‍ നിന്നും സുബിയയിലേക്കുള്ള ദൂരം നിലവിലുള്ള 104 കിലോമീറ്ററില്‍ നിന്നും 37.5 കിലോമീറ്ററായി കുറയും. യാത്രക്കായി നിലവില്‍ വേണ്ട ഒന്നര മണിക്കൂര്‍ സമയം അര മണിക്കൂറായും കുറയും. കരയിലും കടലിലുമായി കടന്നു പോകുന്ന പാലത്തിനു ഏറ്റവും ആധുനികമായ നിരീക്ഷണ ക്യാമറ സംവിധാനങ്ങളാണ് സ്ഥാപിച്ചിട്ടുള്ളത്. ലോകോത്തര നിലവാരത്തിലുള്ള 800-ലേറെ ഫിക്‌സഡ് ക്യാമറകള്‍ക് പുറമെ 25 ചലിക്കുന്ന ക്യാമറകളും സദാ നിരീക്ഷണത്തിനുണ്ടാകും. ഗസാലി അതിവേഗ പാതയില്‍ നിന്നാരംഭിച്ചു ജമാല്‍ അബ്ദു നാസ്സര്‍ റോഡിനു അനുബന്ധമായി സുബിയ സിറ്റിയിലേക്ക് പോകുന്ന പ്രധാന പാലത്തിന് 37.5 കിലോമീറ്ററും ദോഹ തുറമുഖത്തേക്കുള്ള അനുബന്ധ പാലത്തിനു 12.4 കിലോമീറ്റര്‍ നീളവുമാണുള്ളത്. ലോകത്തെ കടല്‍ പാലങ്ങളില്‍ നാലാമത്തെ വലിയ കടല്‍ പാലമായി മാറുന്ന ഷെയ്ഖ് ജാബിര്‍ പാലത്തിന്റെ നിര്‍മാണത്തിന് 7,38,750 ദശ ലക്ഷം ദിനാര്‍ ആണ് ചെലവ്.

Related News