Loading ...

Home Gulf

വിമാനത്താവളങ്ങളുടെ സ്വകാര്യവല്‍ക്കരണം അവസാനിപ്പിക്കുക: കേളി നസീം ഏരിയാ സമ്മേളനം

റിയാദ് > ഇന്ത്യയിലെ പ്രധാനപ്പെട്ട ആറ് വിമാനത്താവളങ്ങള്‍ സ്വകാര്യവല്‍ക്കരിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ അവസാനിപ്പിക്കണമെന്ന് കേളി നസീം ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. പൊതുഖജനാവിലെ കോടിക്കണക്കിന് രൂപ ചെലവഴിച്ച്‌, ആധുനികവല്‍ക്കരണം നടപ്പാക്കിയ വിമാനത്താവളങ്ങളാണ് സ്വകാര്യമേഖലയ്ക്ക് കൈമാറുന്നത്.

ഇവ ചുരുങ്ങിയ വിലയ്ക്ക് വില്‍പ്പന നടത്തുന്നതിലൂടെ പൊതുഖജനാവ് കോര്‍പറേറ്റുകള്‍ക്ക് പകല്‍ക്കൊള്ള നടത്താനുള്ള അവസരമാണ് ഒരുക്കുന്നത്. സ്വകാര്യവല്‍ക്കരണം നടപ്പാക്കുന്നതിലൂടെ പൊതുതാല്‍പ്പര്യം സംരക്ഷിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും സ്വകാര്യവല്‍ക്കരണ നടപടികള്‍ക്കെതിരെ രാജ്യം ഒറ്റക്കെട്ടായി പ്രതികരിക്കണമെന്നും കേളി നസീം ഏരിയാ അഞ്ചാമത് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

 
  

പുതിയ ഭാരവാഹികള്‍: ബാബുരാജ് (പ്രസിഡണ്ട്), ജോഷി പെരിഞ്ഞനം (സെക്രട്ടറി), ഷാജി. കെ. ഇ (ട്രഷറര്‍) കൃഷ്ണപ്പിള്ള നഗറില്‍ ചേര്‍ന്ന സമ്മേളനം കേളി പ്രസിഡന്റ് ദയാനന്ദന്‍ ഹരിപ്പാട് ഉദ്ഘാടനം ചെയ്തു. ഭരണഘടനക്കും ജനാധിപത്യത്തിനും മതനിരപേക്ഷതക്കും ജുഡിഷ്യറിക്കുപോലും വെല്ലുവിളി ഉയര്‍ത്തി സാധാരണ ജനങ്ങളുടെ സൈ്വരജീവിതത്തിനു ഭീഷണിയായി മാറിയ ബിജെപിയെയും മോഡിയെയും പതിനേഴാം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തുകതന്നെ വേണമെന്ന് സമ്മേളനം ഉത്ഘാടനം ചെയ്തുകൊണ്ട് ദയാനന്ദന്‍ പറഞ്ഞു

ഏരിയാ പ്രസിഡന്റ് ഹനീഫ താല്‍കാലിക അധ്യക്ഷനായിരുന്നു. ഹനീഫ, ബാബുരാജ് , ഷെമീര്‍ (പ്രസീഡിയം) ജോഷി പെരിഞ്ഞനം, ഷാജി .കെ. ഇ, ഗോപിനാഥന്‍ (സ്റ്റിയറിംഗ്) സജീവ് , അജീര്‍കുട്ടി (മിനുട്ട്‌സ്) രവീന്ദ്രന്‍, അനില്‍കുമാര്‍ (പ്രമേയം), അബ്ദുള്‍ മജീദ് , രവീന്ദ്രനാഥന്‍ (ക്രഡന്‍ഷ്യല്‍) എന്നിവര്‍ സബ് കമ്മിറ്റികളുടെ ചുമതലകള്‍ നിര്‍വ്വഹിച്ചു.

സജീവ് രക്തസാക്ഷി പ്രമേയവും, അബ്ദുള്‍ മജീദ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. ഏരിയാ സെക്രട്ടറി ജോഷി പെരിഞ്ഞനം രണ്ടു വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടും ബാബുരാജ് വരവ് ചിലവും, കേളി ജോ: സെക്രട്ടറി മഹ്‌റൂഫ് പൊന്ന്യം സംഘടനാ റിപ്പോര്‍ട്ടും അവതരിപ്പിച്ചു.

പ്രതിനിധികളുടെ ചര്‍ച്ചയ്ക്ക് ജോഷി പെരിഞ്ഞനം, ബാബുരാജ്, കേളി സെക്രട്ടറി ഷൌക്കത്ത് നിലമ്ബൂര്‍, മുഖ്യരക്ഷാധികാരി സമിതി അംഗം സതീഷ് കുമാര്‍ എന്നിവര്‍ മറുപടി പറഞ്ഞു. കേളി മുഖ്യ രക്ഷാധികാരി കമ്മറ്റി ആക്റ്റിംഗ് കണ്‍വീനര്‍ കെ. പി.എം സാദ്ദിക്ക്, കേളി മുഖ്യ രക്ഷാധികാരി കമ്മറ്റി അംഗം സജീവന്‍ ചൊവ്വ, കേന്ദ്രകമ്മറ്റി അംഗങ്ങള്‍ ആയ സെബിന്‍ ഇക്ബാല്‍, ജോസഫ് ഷാജി, രാജന്‍ പള്ളത്തടം, പ്രദീപ്രാജ്, ജയപ്രകാശ്, ബോബിമാത്യു, അബ്ദുള്‍ അസീസ് എന്നിവര്‍ സന്നിഹിതരായിരുന്നു.
സന്തോഷ്, ഇംതിയാസ്, രവീന്ദ്രന്‍ എന്നിവര്‍ പ്രമേയങ്ങള്‍ അവതരിപ്പിച്ചു

പുതിയ ഭാരവാഹികളായി ബാബുരാജ് (പ്രസിഡണ്ട്), ജോഷി പെരിഞ്ഞനം (സെക്രട്ടറി), ഷാജി. കെ. ഇ (ട്രഷറര്‍) എന്നിവരെ സമ്മേളനം തിരഞ്ഞെടുത്തു.നിയുക്ത ഏരിയാ സെക്രട്ടറി ജോഷി പെരിഞ്ഞനം നന്ദി ആശംസിച്ചു.

Related News