Loading ...

Home Gulf

കുവൈറ്റിലെ സാലം പാലസ് മ്യൂസിയം അമീര്‍ ഉദ്ഘാടനം ചെയ്തു

കുവൈറ്റ് : കുവൈറ്റിലെ സാലം പാലസ് മ്യൂസിയം അമീര്‍ ഷെയ്ഖ് സബാഹ് അല്‍ അഹമ്മദ് അല്‍ സബാഹ് ഉദ്ഘാടനം ചെയ്തു .ഉദ്ഘാടന വേദിയിലേക്ക് എത്തിയ അമീറിനെ അമീരി ദിവാന്‍ അഫയേഴ്‌സ് മന്ത്രി ഷെയ്ഖ് അലി ജരാഹ് അല്‍ സബാഹ് , അമീരി ദിവാന്‍ സാമ്ബത്തിക വിഭാഗം മേധാവി അബ്ദുലസീസ് ഇസാഖ് , എക്‌സിക്യൂട്ടീവ് കമ്മിറ്റി ചെയര്‍മാന്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. കിരീടാവകാശി ഷെയ്ഖ് നവാഫ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ് , ദേശീയ അസംബ്ലി സ്പീക്കര്‍ മര്‍സൂഖ് അള്‍ ഗനീം , പ്രധാനമന്ത്രി ഷെയ്ഖ് ജാബര്‍ അല്‍ മുബാറക് അല്‍ ഹമദ് അല്‍ സബാഹ് , മറ്റ് ഉയര്‍ന്ന ഉദ്യോഗസ്ഥരും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. അമീരി ദിവാന്‍ മന്ത്രിയുടെ പ്രസംഗത്തിനു ശേഷം അമീര്‍ മ്യൂസിയം സന്ദര്‍ശിച്ചു.

Related News