Loading ...

Home Gulf

സിബിഎസ്‌ഇ 12 പരീക്ഷയില്‍ കുവൈറ്റ് ഇന്ത്യന്‍ കമ്യൂണിറ്റി സ്‌കൂളിന് ഉജ്ജ്വല വിജയം

കുവൈറ്റ് : സിബിഎസ്‌ഇ 12 പരീക്ഷയില്‍ ഇന്ത്യന്‍ കമ്യൂണിറ്റി സ്‌കൂളിന് ഉജ്ജ്വല വിജയം . 296 കുട്ടികള്‍ എഴുതിയ പരീക്ഷയില്‍ എല്ലാ കുട്ടികളും ഫസ്റ്റ് ക്ലാസ് വിജയം സ്വന്തമാക്കി. 96 ശതമാനം കുട്ടികള്‍ക്കും ഡിസ്റ്റിങ്ഷനും 79 കുട്ടികള്‍ 90 ശതമാനത്തിനു മുകളിലും മാര്‍ക്ക് നേടി സയന്‍സില്‍ 97.6 ശതമാനം മാര്‍ക്കോടെ ഇഷ എലിസബത്ത് നൈനാന്‍ ഒന്നാം സ്ഥാനവും 96.2 ശതമാനം മാര്‍ക്കോടെ ദിഷ തസ്‌നിം രണ്ടാം സ്ഥാനവും 96 ശതമാനം മാര്‍ക്കോടെ ഹനീന്‍ അബ്ദുല്‍ റഷീദും, അന്ന ബ്രിഡ്ജ് ബിജുവും മൂന്നും സ്ഥാനവും നേടി . കൊമേഴ്‌സ് വിഭാഗത്തില്‍ 95.6 ശതമാനം മാര്‍ക്കോടെ റേച്ചല്‍ ലാര്‍ഡ് ഫെര്‍ണാണ്ടസ് ഒന്നാം സ്ഥാനവും അലീറ്റ ജാനിസ് 95 ശതമാനം മാര്‍ക്കോടെ രണ്ടാം സ്ഥാനവും 94.8 ശതമാനം മാര്‍ക്കോടെ റുഖയ്യ മുസ്തനീറും നൂറിന്‍ കൗറും മൂന്നാം സ്ഥാനവും നേടി. ഹ്യുമാനിറ്റീസില്‍ 94.8 ശതമാനം മാര്‍ക്കോടെ ജോയ് മാമ്മന്‍ ജോണ്‍ ഒന്നാം സ്ഥാനവും , 93.4 ശതമാനം മാര്‍ക്കോടെ കൈറ ഹോളിന്‍ റോഡ്രിഗസ് രണ്ടാം സ്ഥാനവും 92.4 ശതമാനം മാര്‍ക്കോടെ ഷെയഖ് ഖാസിഫ മൂന്നാം സ്ഥാനവും നേടി.

Related News