Loading ...

Home Gulf

ഒമാന്‍ രാസായുധത്തിന്റെ ഉപയോഗം നിരോധിച്ചു

രാസായുധാത്തിന്റെ ഉപയോഗം ഒമാന്‍ നിരോധിച്ചു. ഐക്യരാഷ്ട്ര സഭാ ആസ്ഥാനത്ത് ഒപ്പുവെച്ച രാസായുധങ്ങള്‍ വികസിപ്പിച്ച്‌ എടുക്കുകയോ ഉല്‍പാദിപ്പിക്കുകയോ ശേഖരിക്കുകയോ ഉപയോഗിക്കുകയോ ചെയ്യുന്നത് നിരോധിച്ചുകൊണ്ടുള്ളതും നിലവിലുള്ളവ നശിപ്പിക്കുകയും ചെയ്യണമെന്ന കരാര്‍ നടപ്പില്‍ വരുത്തുന്നതായി ഉത്തരവില്‍ പറയുന്നു. ഉത്തരവ് നടപ്പില്‍ വരുത്തുന്നത് സംബന്ധിച്ച തീരുമാനങ്ങള്‍ വിദേശകാര്യ മന്ത്രിയായിരിക്കും കൈകൊള്ളുക. മൊത്തം അഞ്ച് ഉത്തരവുകളാണ് സുല്‍ത്താന്‍ കഴിഞ്ഞ ദിവസം പുറപ്പെടുവിച്ചത്.

  • സെന്‍ട്രല്‍ ബാങ്ക് ഓഫ് ഒമാനുമായി അഫിലിയേറ്റ് ചെയ്ത് ഒമാന്‍ ക്രെഡിറ്റ് ആന്റ് ഫൈനാന്‍ഷ്യല്‍ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ രൂപവത്കരിക്കണം.
  • ദാഖിലിയ ഗവര്‍ണറേറ്റില്‍ അല്‍ ഹജര്‍ അല്‍ ഗര്‍ബി സ്റ്റാര്‍ ലൈറ്റ്‌സ്' പ്രകൃതി സേങ്കതം സ്ഥാപിക്കണം.
  • തെക്കന്‍ ബാത്തിന ഗവര്‍ണറേറ്റില്‍ അല്‍ റുസ്താഖ് വന്യ ജീവി സേങ്കതം സ്ഥാപിക്കണം
  • പൊതുജനങ്ങള്‍ക്ക് നിശ്ചിത ഫീസ് വാങ്ങി പ്രവേശനം അനുവദിക്കുന്നതാകും രണ്ട് പ്രകൃതി സങ്കേതങ്ങളും. ഗസറ്റില്‍ പ്രസിദ്ധീകരിച്ച്‌ നിശ്ചിത ദിവസങ്ങള്‍ക്ക് ശേഷമാകും രാജകീയ ഉത്തരവുകള്‍ പ്രാബല്ല്യത്തില്‍ വരുക.

Related News