Loading ...

Home Gulf

സ്പോണ്‍സര്‍ഷിപ്പ് (കഫാല) സിസ്റ്റം ഒഴിവാക്കണമെന്ന് സൗദി ശൂറാ കൗണ്‍സില്‍ മെംബര്‍

സൗദിയില്‍ സ്പോണ്‍സര്‍ഷിപ്പ് (കഫാല) സിസ്റ്റം ഒഴിവാക്കണമെന്ന് സൗദി ശൂറാ കൗണ്‍സില്‍ മെംബര്‍ ഫഹദ് ബിന്‍ ജുമുഅ ആവശ്യപ്പെട്ടു. കഴിഞ്ഞ ആഴ്ച അംഗീകരിച്ച പ്രിവിലേജ് ഇഖാമക്കാര്‍ക്ക് സ്പോണ്‍സറുടെ ആവശ്യമില്ലെന്നിരിക്കെ എല്ലാ തരം ഇഖാമയുള്ളവര്‍ക്കും സ്പോണ്‍സര്‍ഷിപ്പ് ഇല്ലാതാക്കണമെന്ന ശൂറാ മെംബറുടെ ആവശ്യം പ്രാധ്യാന്യം അര്‍ഹിക്കുന്നതാണ്. കഫാല സിസ്റ്റം ഒഴിവാക്കുന്നത് ബിനാമി ബിസിനസുകള്‍ ഇല്ലാതാക്കാനും രഹസ്യ ധന വിനിമയം നിയന്ത്രിക്കാനും സഹായകരമാകുമെന്നാണു ശൂറാ മെംബറുടെ അഭിപ്രായം. കഫീല്‍ ഇല്ലാതാകുന്നതോടെ ബിനാമി സംവിധാനം തന്നെ ഇല്ലാതാകും. ഇതോടെ സൗദി യുവാക്കള്‍ക്ക് ധാരാളം തൊഴിലവസരങ്ങള്‍ ലഭ്യമാകുകയും ചെറു കിട സ്ഥാപനങ്ങള്‍ സൗദികള്‍ക്ക് തന്നെ ഉടമാവകാശത്തോടു കൂടി നടത്താന്‍ സാധിക്കുകയും ചെയ്യും.കഫാല സിസ്റ്റം ഒഴിവാകുന്നതോടെ സകാത്ത് അടക്കുന്നതില്‍ നിന്നും, ഗവണ്മെന്‍്റ് ഫീസുകള്‍ അടക്കുന്നതില്‍ നിന്നുമെല്ലാം വിദേശികള്‍ രക്ഷപ്പെടുന്നത് ഇല്ലാതാകും. കഫീല്‍ ഇല്ലാത്തതിനാല്‍ തൊഴിലാളി തന്നെ തന്‍്റെ എല്ലാ പിഴവുകള്‍ക്കും പൂര്‍ണ്ണമായും ഉത്തരവാദിയാകുമെന്നും ഫഹദ് ബിന്‍ ജുമുഅ അഭിപ്രായപ്പെട്ടു.കഴിഞ്ഞയാഴ്ച സൗദി ശൂറാ കൗണ്‍സില്‍ അംഗീകരിച്ച പ്രിവിലേജ് ഇഖാമ ലഭിക്കുന്നവര്‍ കഫാല സിസ്റ്റത്തില്‍ നിന്നെല്ലാം ഒഴിവാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പ്രിവിലേജ് ഇഖാമ ലഭിക്കുന്നവര്‍ക്ക് സൗദിയില്‍ നിന്നും പുറത്തേക്കും തിരിച്ചും ആരുടെയും അനുമതിയില്ലാതെ തന്നെ പോയി വരാനും എയര്‍പോര്‍ട്ടുകളിലെ സ്പെഷ്യല്‍ ക്യൂ ഉപയോഗിക്കാനും സാധിക്കും.

Related News