Loading ...

Home Gulf

ആശങ്കയുണര്‍ത്തി കപ്പലുകളില്‍ അട്ടിമറി ശ്രമം; സമുദ്രഗതാഗതവും സഞ്ചാരപാതയും സുരക്ഷിതമാക്കണമെന്ന് സൗദി ഊര്‍ജ്ജ മന്ത്രി

റിയാദ്: ആശങ്കയുണര്‍ത്തി കപ്പലുകളില്‍ അട്ടിമറി ശ്രമം, യുഎഇയുടെ കിഴക്കന്‍ തീരത്ത് അട്ടിമറി ശ്രമം നടന്ന കപ്പലുകളില്‍ രണ്ടെണ്ണം സൗദി അറേബ്യയുടേതാണെന്ന് സൗദി വാര്‍ത്താ ഏജന്‍സി സ്ഥിരീകരിച്ചു. നാല് കപ്പലുകള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായുണ്ടായത്. അട്ടിമറി പശ്ചാത്തലത്തില്‍ സമുദ്രഗതാഗതവും എണ്ണക്കപ്പലുകളുടെ സഞ്ചാരപാതയും സുരക്ഷിതമാക്കണമെന്ന് അന്തരാഷ്ട്ര സമൂഹത്തോട് സൗദി ഊര്‍ജ്ജ മന്ത്രി ഖാലിദ് അല്‍ ഫലിഹ് ആഹ്വാനം ചെയ്തു. സുരക്ഷയില്ലാത്ത പക്ഷം ആഗോള സമ്ബദ്‌വ്യവസ്ഥയും ഊര്‍ജ്ജ മേഖലയും കടുത്ത പ്രതിസന്ധിയിലാകുമെന്നും സൗദി ആശങ്ക പ്രകടിപ്പിച്ചു.

Related News