Loading ...

Home Gulf

റമസാനില്‍ പണപ്പിരിവുമായി നടക്കുന്നവരെ പിടികൂടാന്‍ അധികൃതര്‍

മസ്‌ക്കറ്റ്: റമസാനില്‍ പണപ്പിരിവുമായി നടക്കുന്നവരെ പിടികൂടാനൊരുങ്ങി അധികൃതര്‍. സാമൂഹിക വികസന മന്ത്രാലയത്തിന് കീഴില്‍ വിവിധ സുരക്ഷാ വിഭാഗങ്ങളുടെ സഹായത്തോടെയാണ് ഇത്തരക്കാരെ പിടികൂടുന്നത്. പിടിക്കപ്പെടുന്നവര്‍ക്ക് 50 മുതല്‍ 100 റിയാല്‍ വരെ പിഴയും തടവും ശിക്ഷ ലഭിക്കും.പിരിവിനും ഭിക്ഷാടനത്തിനും എതിരെ പൊതുജനങ്ങളെ ബോധവത്കരിക്കാനും ശ്രമം നടക്കുന്നുണ്ട്. റമസാനില്‍ ദാനധര്‍മങ്ങള്‍ കൂടുതലായി നല്‍കാന്‍ ജനങ്ങള്‍ തയാറാകുന്നത് മുതലെടുക്കുകയാണ് യാചകര്‍. ഇതിലേറെയും വ്യാജന്മാരാണ്. ആരാധനാലയങ്ങള്‍, റമസാന്‍ ടെന്റുകള്‍, വ്യാപാര സ്ഥാപനങ്ങള്‍, പൊതുസ്ഥലങ്ങള്‍ തുടങ്ങിയ ഇടങ്ങളിലാണ് ഭിക്ഷാടകരെ കൂടുതലായി കാണപ്പെടുന്നത്. ഇവിടങ്ങളില്‍ നിരീക്ഷണം ശക്തമാക്കും. അതേസമയം പിടിക്കപ്പെടുന്നവരെ പുനഃരധിവസിപ്പിക്കാന്‍ നടപടിയുണ്ടാകുമെന്നും അധികൃതര്‍ അറിയിച്ചു.

Related News