Loading ...

Home Gulf

അറബ് മേഖലയില്‍ സമാധാനം ഉറപ്പുവരുത്തണമെന്ന ആവശ്യവുമായി ഒപെക്

അബുദാബി : അറബ് മേഖലയില്‍ സമാധാനം ഉറപ്പുവരുത്തണമെന്ന ആവശ്യവുമായി ഒപെക് . സൗദിയിലെ എണ്ണ പൈപ്പ് ലൈനുകള്‍ക്ക് നേരെ നടന്ന ഡ്രോണ്‍ ആക്രമണത്തെ തുടര്‍ന്നാണ് ഒപെക് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ആക്രമണം എണ്ണ വിതരണത്തെ ബാധിക്കില്ലെന്നും ഒപെക് വിലയിരുത്തി. അതേസമയം ഇറാനെതിരെ കൂടുതല്‍ രാജ്യങ്ങളുടെ പിന്തുണ ഉറപ്പാക്കാനുള്ള നീക്കം അമേരിക്ക ഊര്‍ജിതമാക്കി. ഗള്‍ഫ് മേഖലയില്‍ രൂപം കൊണ്ട സംഘര്‍ഷം എണ്ണവിതരണത്തിന്റെ സുഗമനീക്കത്തിന് വിഘാതം വരുത്തുമെന്ന് ഒപെക് നേതൃത്വം കരുതുന്നു. എണ്ണ കപ്പലുകള്‍ക്കും പൈപ്പ് ലൈനുകള്‍ക്കും നേരെ നടന്ന ആക്രമണം കൃത്യമായ ലക്ഷ്യം മുന്നില്‍ കണ്ടാണെന്നും ഒപെക് നേതൃത്വം കരുതുന്നു. തന്ത്രപ്രധാന മേഖല എന്ന നിലക്ക് ഗള്‍ഫില്‍ ഇനിയും സംഘര്‍ഷം ഉണ്ടാകുന്നത് ആര്‍ക്കും ഗുണം ചെയ്യില്ലെന്ന് ഒപെക് സാരഥി അബൂദബിയില്‍ വ്യക്തമാക്കി. ആക്രമണത്തെ തുടര്‍ന്ന് പ്രധാന എണ്ണ പൈപ്പ്ലൈന്‍ പ്രവര്‍ത്തനം സൗദി അധികൃതര്‍ നിര്‍ത്തി വെച്ചിരിക്കുകയാണ്. അടുത്ത ആഴ്ച ഉല്‍പാദക രാജ്യങ്ങള്‍ ജിദ്ദയില്‍ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തും. എണ്ണ ഉല്‍പാദനം കുറക്കണമെന്ന ആവശ്യവും യോഗം ചര്‍ച്ച ചെയ്യും.

Related News