Loading ...

Home Gulf

കൂടുതൽ അന്താരാഷ്ട്ര- ആഭ്യന്തര വിമാനസർവീസുകളുമായി എയർ ഇന്ത്യ‌

ന്യൂഡൽഹി> വേനലവധി പ്രമാണിച്ച‌് അന്താരാഷ്ട്ര–- ആഭ്യന്തര രംഗത്ത‌് കൂടുതൽ വിമാനസർവീസുകളുമായി എയർ ഇന്ത്യ‌. ജൂൺ ഒന്നുമുതൽ മുംബൈ–- ദുബായ‌്–- മുംബൈ റൂട്ടിൽ ആഴ‌്ചയിൽ 3500 സീറ്റ‌് കൂടുതൽ ഉൾപ്പെടുത്തുമെന്ന‌് എയർ ഇന്ത്യ അറിയിച്ചു. ദുബായ‌്–- മുംബൈ–- ദുബായ‌് റൂട്ടിലും സമാനമായ വർധന ജൂൺ രണ്ടുമുതൽ പ്രാബല്യത്തിൽവരും. രണ്ട‌് പുതിയ വിമാനമാണ‌് ഇതിനായി സജ്ജീകരിച്ചിരിക്കുന്നത‌്. ഇക്കോണമി ക്ലാസിൽ  7777 രൂപയുടെ പ്രത്യേക പാക്കേജുമുണ്ട‌്. ആഭ്യന്തര സർവീസിലും പുതിയ വിമാനങ്ങൾ സജ്ജീകരിച്ചതായി എയർ ഇന്ത്യ അറിയിച്ചു. ഭോപാൽ–- പുണെ–- ഭോപാൽ റൂട്ടിലും വാരാണസി–- ചെന്നൈ–- വാരാണസി റൂട്ടിലും ജൂൺ അഞ്ച‌ുമുതൽ പുതിയ വിമാനങ്ങൾ സർവീസ‌് ആരംഭിക്കും. ഡൽഹി–- ഭോപാൽ–- ഡൽഹി റൂട്ടിൽ ആഴ‌്ചയിൽ നിലവിലുള്ള 14  വിമാനത്തിനു പുറമെ ആറ‌് വിമാനംകൂടി സർവീസ‌് നടത്തും. ഡൽഹി–- റായ‌്പുർ–- ഡൽഹി റൂട്ടിൽ നിലവിലുള്ള ഏഴ‌് സർവീസ‌് 14 ആയി ഉയർത്തും. ഡൽഹി–- ബംഗളൂരു–- ഡൽഹി, ഡൽഹി–- അമൃത‌്സർ–- ഡൽഹി, ചെന്നൈ–- അഹമ്മദാബാദ‌്–- ചെന്നൈ, ചെന്നൈ–- കൊൽക്കത്ത–- ചെന്നൈ റൂട്ടിലും കൂടുതൽ വിമാനങ്ങൾ സർവീസ‌് നടത്തും. ഡൽഹി–- വഡോദര–- ഡൽഹി, മുംബൈ–- വിശാഖപട്ടണം–- മുംബൈ റൂട്ടുകളിലും കൂടുതൽ വിമാനങ്ങൾ സർവീസ‌് നടത്തും.

Related News