Loading ...

Home Gulf

ദോഹ-തിരുവനന്തപുരം സര്‍വീസ് പുനരാരംഭിക്കുന്ന തീയതി നീട്ടി ഈ വിമാനക്കമ്ബനി

ദോഹ : ഖത്തറിലെ ദോഹയില്‍ നിന്നും തിരുവനന്തപുരം, അഹമ്മദാബാദ് എന്നി സ്ഥലങ്ങളിലേക്കുള്ള നേരിട്ടുള്ള സര്‍വീസുകള്‍ പുനരാരംഭിക്കുന്നത് ഇന്ത്യന്‍ വിമാന കമ്ബനിയായ ഇന്‍ഡിഗോ നീട്ടി. ഒക്‌ടോബര്‍ 27 ലേക്കാണ് നീട്ടിയത്. ഓഗസ്റ്റ് 1 മുതല്‍ ആരംഭിക്കുമെന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചതെങ്കിലും റദ്ദാക്കല്‍ നടപടി ഒക്ടോബര്‍ 26 വരെ വീണ്ടും നീട്ടുകയായിരുന്നു. ഈ 2 നഗരങ്ങളിലേക്കുമുള്ള സര്‍വീസുകള്‍ മേയ് 1 മുതലാണ് റദ്ദാക്കിയത്. സര്‍വീസ് തുടങ്ങാന്‍ വൈകുന്നത് ദോഹയില്‍ നിന്നുള്ള നൂറുകണക്കിന് യാത്രക്കാരെയാണ് പ്രതികൂലമായി ബാധിക്കും. സ്‌കൂള്‍ അവധികാലമായതിനാല്‍ ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ നാട്ടിലേക്ക് പോകാന്‍ തയാറെടുക്കുന്നവര്‍ക്ക് വന്‍ തിരിച്ചടിയാകും ഇത് നല്‍കുക. സീസണായതിനാല്‍ ടിക്കറ്റ് നിരക്കിലെ വര്‍ധന പുതിയ ടിക്കറ്റ് എടുത്ത് യാത്ര ചെയ്യുന്നതിനും തടസം സൃഷ്ടിക്കും. നിലവിലുള്ള വിമാന ടിക്കറ്റ് നിരക്ക് ശരാശരി മലയാളി കുടുംബങ്ങള്‍ക്ക് താങ്ങാന്‍ കഴിയുന്നതിന് കൂടുതലാണ്.

Related News