Loading ...

Home Gulf

ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അത്യാധുനിക സ്മാര്‍ട്ട് ഗേറ്റ് സംവിധാനം

ദുബായ്: യാത്രക്കാരുടെ എമിഗ്രേഷന്‍ നടപടികള്‍ കൂടുതല്‍ ലളിതവും സുഗമവുമാക്കാന്‍ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അത്യാധുനിക സ്മാര്‍ട്ട് ഗേറ്റ് സംവിധാനമൊരുക്കി.
സെക്കന്‍ഡുകള്‍കൊണ്ട് സഞ്ചാരികളുടെ വരവും പോക്കും സാധ്യമാക്കുന്ന സ്മാര്‍ട്ട് ഗേറ്റിലൂടെയുള്ള നടപടികള്‍ സന്തോഷകരമായ യാത്രാനുഭവങ്ങളാണ് സഞ്ചാരികള്‍ക്ക് പകരുന്നത്. ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നായ ദുബായില്‍ 122 സ്മാര്‍ട്ട് ഗേറ്റുകളാണ് ഉള്ളത്. പാസ്‌പോര്‍ട്ട് കൗണ്ടറുകളുടെ മുന്നിലുണ്ടാകുന്ന നീണ്ട ക്യൂവില്‍ കാത്തുനില്‍ക്കാതെ സഞ്ചാരികള്‍ക്ക് നിമിഷ നേരം കൊണ്ട് സ്വയം യാത്രാ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സഹായിക്കുന്ന സംവിധാനമാണ് സ്മാര്‍ട്ട് ഗേറ്റ്.

Related News