Loading ...

Home Gulf

യുഎസ്- ദക്ഷിണകൊറിയ സൈനികാഭ്യാസം: വീണ്ടും മിസൈല്‍ പരീക്ഷിച്ച്‌ ഉത്തരകൊറിയ

സോള്‍> കൊറിയന്‍തീരത്ത് അമേരിക്കയും ദക്ഷിണ കൊറിയ-യും സംയുക്ത സൈനികാഭ്യാസം നടത്താനിരിക്കെ ഉത്തരകൊറിയ വീണ്ടും മിസൈല്‍ പരീക്ഷണം നടത്തി. ഒരാഴ്‌ചയ്‌ക്കിടെ രണ്ടാമത്തെ മിസൈല്‍ പരീക്ഷണമാണിത്. കിഴക്കന്‍തീരത്തെ ഹോഡോ ഉപദ്വീപില്‍നിന്ന് ബുധനാഴ്ച പുലര്‍ച്ചെ രണ്ട് ഹ്രസ്വദൂര മിസൈലാണ് തൊടുത്തത്. 250 കിലോമീറ്റര്‍ സഞ്ചരിച്ച മിസൈലുകള്‍ ജപ്പാന്‍ കടലിലെ ലക്ഷ്യസ്ഥാനത്ത് പതിച്ചു. സംയുക്ത സൈനികാഭ്യാസം പിന്‍വലിക്കാന്‍ തയ്യാറാകാത്തവര്‍ക്കുള്ള മുന്നറിയിപ്പാണ് ഇതെന്ന് ഉത്തരകൊറിയ പ്രതികരിച്ചു. അമേരിക്കന്‍ പ്രസിഡന്റ്‌ ഡോണള്‍ഡ്‌ ട്രംപിന്റെ അപ്രതീക്ഷിത ഉത്തരകൊറിയന്‍ സന്ദര്‍ശനത്തിനു പിന്നാലെ ജൂണ്‍ 25നാണ് ഉത്തരകൊറിയ ആദ്യ മിസൈല്‍ പരീക്ഷണം നടത്തിയത്. എന്നാല്‍, ഇതില്‍ വലിയ പ്രാധാന്യമില്ലെന്നാണ് അമേരിക്ക പ്രതികരിച്ചത്. മേഖല സമാധാന അന്തരീക്ഷത്തിലേക്ക് നീങ്ങവെ വീണ്ടും സംയുക്ത സൈനികാഭ്യാസം നടത്തുന്നത് നിര്‍ത്തിവയ്ക്കണമെന്ന് ഉത്തരകൊറിയ അഭ്യര്‍ഥിച്ചെങ്കിലും അനുകൂലപ്രതികരണം ഇരുഭാ​ഗത്തുനിന്നും ഉണ്ടായില്ല. അതേസമയം, യുഎസ്‌ വിദേശ സെക്രട്ടറി മൈക്‌ പോംപിയോയും ഉത്തരകൊറിയന്‍ വിദേശമന്ത്രി റി യോങ്‌ഹോയും തമ്മില്‍ ഈയാഴ്‌ച നടക്കാനിരുന്ന ചര്‍ച്ച റദ്ദാക്കിയതായി റിപ്പോര്‍ട്ടുണ്ട്.

Related News