Loading ...

Home Gulf

ബഹ്​റൈനില്‍ വിവിധ സ്ഥലങ്ങളില്‍ പെരുന്നാള്‍ നമസ്​ക്കാരം നടന്നു

മനാമ: രാജ്യത്ത്​ വിവിധ സ്ഥലങ്ങളില്‍ ബലിപ്പെരുന്നാള്‍ നമസ്​ക്കാരം നടന്നു. ഒൗഖാഫി​​െന്‍റ നേതൃത്വത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ ഇൗദ്​ഗാഹുകളും നടന്നു. രാജാവ്​ ഹമദ്​ ബിന്‍ ഇൗസ ആല്‍ ഖലീഫ അല്‍ സാകിര്‍ കൊട്ടാരത്തിലെ മസ്​ജിദില്‍ ബലി പെരുന്നാള്‍ നമസ്​ക്കാരം നിര്‍വഹിച്ചു. കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ്​ സല്‍മാന്‍ ബിന്‍ ഹമദ്​ ആല്‍ ഖലീഫ, മുതിര്‍ന്ന രാജകുടുംബാംഗങ്ങള്‍, ബഹ്​റൈന്‍ ഡിഫന്‍സ്​ ഫോഴ്​സ്​ മുതിര്‍ന്ന അംഗങ്ങള്‍, ആഭ്യന്തര വകുപ്പ്​, നാഷനല്‍ ഗാര്‍ഡ്​ പ്രധാനപ്പെട്ട ഒാഫീസര്‍മാര്‍ എന്നിവരും നമസ്​ക്കാരത്തില്‍ പ​െങ്കടുത്തു. നമസ്​ക്കാരത്തി​​െന്‍റ ഭാഗമായി ഇൗദ്​ അല്‍ അദ്​ഹയുടെ മഹത്തായ ആദര്‍ശത്തി​​െന്‍റ അടയാളപ്പെടുത്തലുകളെക്കുറിച്ച്‌​ ഇമാം എടുത്തുപറഞ്ഞു. ഹമദ്​ രാജാവി​​െന്‍റ പരിരക്ഷക്കും അദ്ദേഹത്തി​​െന്‍റ നേതൃത്വത്തിന്‍കീഴില്‍ രാജ്യം വിജയകരമായി നയിക്ക​െപ്പടുന്നതിനുമായി പ്രാര്‍ഥിച്ചു. ഹമദ്​ രാജാവി​​െന്‍റ നേതൃത്വത്തിന്‍കീഴില്‍ ബഹ്​റൈനും ജനങ്ങള്‍ക്കും സുരക്ഷ, പുരോഗതി, സമൃദ്ധി എന്നിവ വര്‍ധിപ്പിക്കാനുള്ള അനുഗ്രഹത്തിനായും ഇമാം പ്രാര്‍ഥിച്ചു. നമസ്​ക്കാരത്തിനുശേഷം ഹമദ്​ രാജാവ്​ ബലിപ്പെരുന്നാള്‍ ആശംസകള്‍ സ്വീകരിക്കുകയും കൈമാറുകയും ചെയ്​​തു. എല്ലാവരും രാജാവിന്​ ഹൃദയംഗമമായ അഭിനന്ദനങ്ങളും ആശംസകളും നേര്‍ന്നു. ബഹ്‌റൈ​െന്‍റ പുരോഗതിയും സമൃദ്ധിയും വര്‍ധിപ്പിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും ഹമദ്​ രാജാവി​​െന്‍റ ഉയര്‍ച്ചക്കും ഏവരും സര്‍വ്വശക്തനായ ദൈവത്തോട്​ പ്രാര്‍ഥിച്ചു. ലോക,അറബ്​, പ്രാദേശിക മേഖലകളില്‍ ബഹ്​റൈ​​െന്‍റ പ്രാധാന്യം വര്‍ധിപ്പിക്കുന്നതിനും നമസ്​ക്കാരാനന്തരം പ്രാര്‍ഥന നടത്തി. അന്താരാഷ്​ട്ര,പ്രാദേശിക, അറബ്​ മേഖലകളില്‍ ബഹ്​റൈ​​െന്‍റ പ്രധാനപ്പെട്ട പങ്കിന്​ കാരണം ഹമദ്​ രാജാവി​​െന്‍റ ബുദ്ധിപരമായ നേതൃത്വവും മികച്ച നയങ്ങളുമാണെന്നത്​ അഭിമാനകരമാണെന്നും മുതിര്‍ന്ന വ്യക്തികള്‍ ചൂണ്ടിക്കാട്ടി. രാജാവി​​െന്‍റ കീഴില്‍ ബഹ്​റൈന്‍ സുപ്രധാന നേട്ടങ്ങള്‍ കൈവരിക്കുന്നുണ്ട്​. വികസനം, പുരോഗതി എന്നീ മേഖലകളില്‍ ജനം നേട്ടം കൈവരിച്ചതിനെയും അവര്‍ പ്രശംസിച്ചു.

Related News