Loading ...

Home Gulf

കശ്​മീര്‍: ഇന്ത്യയെ ആശങ്കയറിയിച്ച്‌​ ചൈനീസ്​ വിദേശകാര്യമന്ത്രി

ബീജിങ്​: കശ്​മീര്‍ വിഷയത്തില്‍ ആശങ്കയുമായി ചൈനീസ്​ വിദേശകാര്യമന്ത്രി വാങ്​ യി. തിങ്കളാഴ്​ച ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്​.ജയശങ്കറുമായി നടത്തിയ കൂടികാഴ്​ചയിലാണ്​ ചൈന കശ്​മീര്‍ വിഷയം ചര്‍ച്ചയാക്കിയത്​. നിലവില്‍ ഇന്ത്യയും പാകിസ്​താനും തമ്മില്‍ നടക്കുന്ന തര്‍ക്കത്തില്‍ ചൈന ആശങ്ക രേഖപ്പെടുത്തി. ഇന്ത്യയും പാകിസ്​താനും സമാധാനപരമായി പ്രശ്​നം പരിഹരിക്കുമെന്നാണ്​ പ്രതീക്ഷയെന്ന്​ വാങ്​ യി പ്രത്യാശ പ്രകടിപ്പിച്ചു. കശ്​മീരിലെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടി മേഖലയിലെ ചൈനയുടെ അവകാശങ്ങ​ളേയും താല്‍പര്യങ്ങളേയും ബാധിക്കുമോയെന്നതിലെ ആശങ്കയും വാങ്​ യി പങ്കുവെച്ചു. അതേസമയം, ജമ്മുകശ്​മീരിലെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയാലും നിലവിലുള്ള അതിര്‍ത്തികളിലോ നിയന്ത്രണരേഖയിലോ മാറ്റമുണ്ടാവില്ലെന്ന്​ ഇന്ത്യന്‍ വിദേശകാര്യമന്ത്രി ജയശങ്കര്‍ വാങ്​ യിയെ അറിയിച്ചു. പാകിസ്​താനുമായുള്ള വെടിനിര്‍ത്തല്‍ കരാര്‍ തുടരുമെന്ന്​ അദ്ദേഹം പറഞ്ഞു.

Related News