Loading ...

Home Gulf

ഗ്ലോബല്‍ കേരള പ്രവാസി അസോസിയേഷന്‍ രണ്ടാം വാര്‍ഷികാഘോഷം ഇന്ന്​

മസ്​കത്ത്​: സ്വതന്ത്ര പ്രവാസി സംഘടനയായ ഗ്ലോബല്‍ കേരള പ്രവാസി അസോസിയേഷന്‍ ഒമാന്‍ ചാപ്റ്ററി​​െന്‍റ രണ്ടാം വാര്‍ഷികാഘോഷം വെള്ളിയാഴ്​ച നടക്കും. വൈകുന്നേരം ആറിന്​ അല്‍ ഫലാജ്​ ഹോട്ടലിലെ ഗ്രാന്‍റ്​ ഹാളില്‍ ആരംഭിക്കുന്ന പരിപാടിയില്‍ പ്രശസ്ത സംവിധായകന്‍ ലാല്‍ ജോസ് മുഖ്യാതിഥിയായിരിക്കും. ഇന്ത്യന്‍ എംബസി സാംസ്​കാരിക വിഭാഗം കോണ്‍സുലാര്‍ വി.കെ പ്രകാശും ഉദ്​ഘാടന പരിപാടിയില്‍ പങ്കെടുക്കും.

ഉദ്​ഘാടന ശേഷം നടക്കുന്ന കലാവിരുന്നില്‍ സുമേഷ്​ കൂട്ടിക്കല്‍, ഫ്‌ളവേഴ്‌സ് ചാനല്‍ കോമഡി ഫെസ്​റ്റിവല്‍ ഫെയിം നിസാം കാലിക്കറ്റ്​ തുടങ്ങിയവര്‍ അണിനിരക്കും. നാടന്‍പാട്ട്​ കലാകാരന്‍ ആദര്‍ശ്​ ചിറ്റാറും മസ്​കത്തിലെ ഞാറ്റുവേലക്കൂട്ടവും ചേര്‍ന്ന്​ അവതരിപ്പിക്കുന്ന നാടന്‍പാട്ട്​ പരിപാടി വേറിട്ടതായിരിക്കും. മുന്‍ഷി രഞ്​ജിത്ത്​ ആണ്​ അവതാരകന്‍.സംഘടനയുടെ പ്രചരണാര്‍ത്ഥം നടക്കുന്ന ആദ്യത്തെ പൊതുപരിപാടിയിലേക്ക് പ്രവേശനം സൗജന്യമാണ്.

പ്രവാസിമലയാളികള്‍ക്ക് സമഗ്രമായ സഹായഹസ്തവും ഒപ്പം അവരുടെ പുനരധിവാസവുമാണ്​ സംഘടനയുടെ ലക്ഷ്യമെന്ന്​ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പരസ്​പരം താങ്ങാകേണ്ട ആളുകളാണ്​ പ്രവാസികളെന്ന്​ വാര്‍ത്താസമ്മേളനത്തില്‍ പ​െങ്കടുത്ത ലാല്‍ജോസ്​ പറഞ്ഞു. നാട്ടില്‍ നിക്ഷേപം നടത്താന്‍ പ്രവാസികള്‍ ഭയക്കുന്ന സാഹചര്യമാണ്​ നിലവിലുള്ളതെന്ന്​ സംഘടനയുടെ ഒമാന്‍ ചാപ്റ്റര്‍ പ്രസിഡന്‍റ്​ ശങ്കരനാരായണന്‍ പറഞ്ഞു. സെക്രട്ടറി സുബൈര്‍ മാഹിന്‍, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ വിനോദ് ലാല്‍ ആര്യച്ചാലില്‍, ജോ. സെക്രട്ടറി ഷിഹാബുദ്ദിന്‍ ഉളിയത്തില്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Related News