Loading ...

Home Gulf

ജിസാനിലേയ്ക്ക് ഹൂതികള്‍ തൊടുത്തുവിട്ട മിസൈലുകള്‍ തകര്‍ത്തെന്ന് അറബ് സഖ്യസേന

റിയാദ്: യെമന്‍ പ്രവിശ്യയായ സാദയില്‍ നിന്ന് തെക്കന്‍ സൗദി നഗരമായ ജിസാനിലേക്ക് ഹൂതികള്‍ തൊടുത്തുവിട്ട ആറ് ബാലിസ്റ്റിക് മിസൈലുകളെ സൈന്യം വെടിവെച്ചിട്ടുവെന്ന് അറബ് സഖ്യസേന അവകാശപ്പെട്ടു. ജിസാനിലെ സാധാരണക്കാര്‍ താമസിക്കുന്ന സ്ഥലങ്ങള്‍ ലക്ഷ്യമിട്ടാണ് ഹൂതികള്‍ മിസൈല്‍ ആക്രമണം നടത്തുവാന്‍ ശ്രമിക്കുന്നതെന്നും ഇത് അന്താരാഷ്ട്ര മാനുഷിക നിയമങ്ങള്‍ക്ക് വിരുദ്ധമാണെന്നും വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലികി പറയുന്നു. നേരത്തെയും ഹൂതി തീവ്രവാദികള്‍ ഇറാന്‍ പിന്തുണയോടെ സിവിലിയന്മാരെ ആക്രമിക്കുന്നുവെന്ന് അറബ് സഖ്യസേന പരാതിപെടാറുണ്ട്. എന്നാല്‍ ഇത് യെമനില്‍ അക്രമം നടത്താനുള്ള സഖ്യസേനയുടെ അടവ് നയമാണെന്ന് വിമര്‍ശകര്‍ വിലയിരുത്തുന്നു. നിലവില്‍ അറബ് സഖ്യസേനയുടെ അക്രമണത്തില്‍ യെമനില്‍ 2015 മുതല്‍ 2017 വരെ 8,670-13,600 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഇതില്‍ സിവിലിയന്മാരും ഉള്‍പ്പെടും. മാത്രമല്ല, യുദ്ധം മൂലം സംജാതമായ കടുത്ത പട്ടിണി മൂലം യെമനില്‍ ഇതുവരെ അന്‍പതിനായിരത്തിലേറെ പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് യു.എന്‍ കണക്ക്.

Related News