Loading ...

Home Gulf

മുന്‍ സിംബാബ്‌വേ പ്രസിഡന്റ് റോബര്‍ട്ട് മുഗാബെ അന്തരിച്ചു

ജോഹന്നാസ്ബെര്‍ഗ്: സിംബാബ്വേ മുന്‍ പ്രസിഡന്റ് റോബര്‍ട്ട് മുഗാബെ (95) അന്തരിച്ചു. സിംഗപുരില്‍ വച്ചായിരുന്നു അന്ത്യം. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏപ്രില്‍ മാസംമുതല്‍ സിംഗപുരില്‍ ചികിത്സയിലായിരുന്നു അദ്ദേഹം.
1921 ഫെബ്രുവരി 24നാണ് മുഗാബെ ജനിച്ചത്. സിംബാബ്‌വേയുടെ സ്വതന്ത്ര്യ സമര നായകനായിരുന്ന മുഗാബെ 1980ല്‍ രാജ്യത്തിന്റെ ആദ്യത്തെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് 1987ല്‍ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത മുഗാബെ 2017വരെ തത്സ്ഥാനത്ത് തുടര്‍ന്നു. നാല് പതിറ്റാണ്ടോളം സിബാബ്‌വേ ഭരണാധികാരയായിരുന്ന മുഗാബെയെ സ്വേച്ഛാധിപതിയായ ഭരണാധികാരി എന്നാണ് വിശേഷിപ്പിക്കപ്പെട്ടിരുന്നത്.

Related News