Loading ...

Home Gulf

ഒ.ഐ.സി.സി പ്രളയ ദുരിതാശ്വാസ സഹായം രണ്ടാം ഘട്ടം കൈമാറി

ജിദ്ദ: ഒ.ഐ.സി.സി സൗദി വെസ്റ്റേണ്‍ റീജിയന്‍ കമ്മിറ്റിയുടെ പ്രളയ ദുരിത്വാസ നിധിയുടെ രണ്ടാം ഘട്ടം കൈമാറി. സഹായ കമ്മിറ്റി ചീഫ് കോര്‍ഡിനേറ്റര്‍ അലി തേക്കുതോട് വയനാട് ജില്ലാ പ്രസിഡണ്ട് ഷിബു സെബാസ്റ്റിയന് ഫണ്ട് കൈമാറി. വയനാട് ജില്ലക്കുള്ള ഈ സഹായം അര്‍ഹരായവരെ നേരില്‍ കണ്ടെത്തി പുത്തുമല അടക്കമുള്ള ദുരിത മേഖലയില്‍ വിതരണം ചെയ്യുമെന്ന് അലി തേക്കുതോട് പറഞ്ഞു. ജീവകാരുണ്യ മേഖലയില്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ജിദ്ദ ഒ.ഐ.സി.സിയുടെ ഒന്നാം ഘട്ട പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നിലമ്ബൂര്‍ മേഖലയിലെ 200 ഓളം കുടുംബങ്ങള്‍ക്ക് ആശ്വാസമേകിയതായി ചടങ്ങില്‍ ആധ്യക്ഷത വഹിച്ച ഒ.ഐ.സി.സി റീജിയന്‍ പ്രസിഡണ്ട് കെ.ടി.എ മുനീര്‍ പറഞ്ഞു. സമാനതകളില്ലാത്ത പ്രളയ ദുരന്തത്തില്‍ പ്രയാസപെടുന്ന വയനാട് മേഖലയിലെ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിക്കുന്നതിനായി നാട്ടിലുള്ള അലവികുട്ടി കണിയാമ്ബറ്റ, അഷറഫ് ബത്തേരി, പാപ്പറ്റ കുഞ്ഞിമുഹമ്മദ്, ജിംഷാദ് വണ്ടൂര്‍ എന്നിവരെ ചുമതലപെടുത്തിയതായും കെ.ടി.എ മുനീര്‍ പറഞ്ഞു. നോര്‍ക്കസെല്‍ കണ്‍വീനര്‍ നൗഷാദ് അടൂര്‍, സി.പി നൗഷീര്‍, ടി.കെ അഷ്റഫ്, ശിഹാബ് അയ്യാലില്‍, റഫീഖ് മൂസ, ഷമീര്‍ നദവി, കരീം മണ്ണാര്‍ക്കാട്, കുഞ്ഞിമുഹമ്മദ് കോടശ്ശേരി, ഇസ്മായില്‍ കൂരിപറമ്ബു, അഫ്ഫാന്‍ അഹമ്മദ്, ഷിനോയ് കടലുണ്ടി, സുബൈര്‍ നാലകത്ത്, ശ്രീജിത്ത് കണ്ണൂര്‍, ഹാഷിം കോഴിക്കോട്, മമ്മദ് പൊന്നാനി തുടങ്ങിയവര്‍ സംസന്ധിച്ചു.

Related News