Loading ...

Home Gulf

ഒക്ടോബറില്‍ മോദി സൗദി സന്ദര്‍ശിക്കും

ജിദ്ദ: ഒക്ടോബര്‍ 27,28 തിയതികളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സൗദി അറേബ്യ സന്ദര്‍ശിക്കും. റിയാദിലെ എക്‌സിബിഷന്‍ സെന്ററില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യുന്നതടക്കം വിപുലമായ പരിപാടികളാണ് ഒരുങ്ങുന്നത്. പരിപാടിയുടെ വിശദാംശങ്ങള്‍ പുറത്തു വന്നിട്ടില്ല. ഇന്ത്യ, സൗദി സൗഹൃദം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗം കൂടിയാണ് സന്ദര്‍ശനം. നിരവധി വ്യാപാര കരാറുകള്‍ ഇതിനകം ഒപ്പുവെച്ചിട്ടുണ്ട്. പുതിയ വ്യാപാര കരാറുകളില്‍ ഇന്ത്യയും സൗദിയും ഒപ്പുവെക്കും.

Related News