Loading ...

Home Gulf

ദുബായിലെ സംഗീതജ്ഞരുടെ കൂട്ടായ്മ സ്റ്റേജ് യു എ ഇ യുടെ നവരാത്രി ആഘോഷം ഒക്ടോബര്‍ നാലിനും, അഞ്ചിനും നടക്കും. പ്രശസ്ത ഗായകന്‍ പി ഉണ്ണികൃഷ്ണന്റെ സംഗീതക്കച്ചേരിയാണ് ആഘോഷങ്ങളുടെ പ്രധാന ആകര്‍ഷണം.

സംഗീതജ്ഞരും, സംഗീത പ്രേമികളുമായ പ്രവാസി മലയാളികളുടെ കൂട്ടായ്മ സ്റ്റേജ് യു എ ഇ യുടെ നവരാത്രി ആഘോഷവും, അഞ്ചാം വാര്‍ഷിക ആഘോഷങ്ങളും അടുത്ത മാസം നാലിനും, അഞ്ചിനും നടക്കും. നാലാം തീയതി ദുബായ് അല്‍ ഖിസൈസിലെ ബില്‍വാ ഇന്ത്യന്‍ സ്‌കൂളില്‍ നടക്കും. സുപ്രസിദ്ധ പിന്നണിഗായകനും, കര്‍ണാടക സംഗീതജ്ഞനും ആയ പി ഉണ്ണികൃഷ്ണന്റെ സംഗീത കച്ചേരിയാണ് പ്രധാന പരിപാടി. അഞ്ചാം തീയതി രാവിലെ മുതല്‍ രാത്രി വരെ ബര്‍ദുബായ് സിന്ധി സെറിമോണിയല്‍ ഹാളില്‍ നടക്കുന്ന സംഗീത ആരാധനയില്‍ യു എ ഇ യിലെ സംഗീത വിദ്യാര്‍ഥികളും, സംഗീത അധ്യാപകരും പങ്കെടുക്കും. വൈകിട്ട് പഞ്ചരത്ന കീര്‍ത്തനാലാപനത്തോടെ സംഗീതോത്സവം സമാപിക്കും. 42 വര്ഷമായി പ്രവാസ ജീവിതം നയിക്കുന്ന മലയാളി എന്‍ മുരളീധര പണിക്കരുടെ നേതൃത്വത്തില്‍ ആണ് സ്റ്റേജ് യു എ ഇ യുടെ പ്രവര്‍ത്തനം. 2009 ല്‍ പ്രവര്‍ത്തനം ആരംഭിച്ച സ്റ്റേജ് യു എ ഇ യില്‍ ഇന്ന് നൂറിലധികം സംഗീതജ്ഞര്‍ അംഗങ്ങളാണ്.

Related News