Loading ...

Home Gulf

സൗദിയില്‍ റോഡുകള്‍ക്ക് ടോള്‍ ഈടാക്കും; നിയമം അടുത്ത വര്‍ഷം പ്രാബല്യത്തില്‍ വന്നേക്കും, റോഡുകളില്‍ മികച്ചതും സുരക്ഷിതവുമായ ഗതാഗതം ഉറപ്പുവരുത്താനും ലക്ഷ്യം

ജിദ്ദ: à´¸àµ—ദിയില്‍ റോഡുകള്‍ക്ക് ടോള്‍ ഈടാക്കും. നിയമം അടുത്ത വര്‍ഷത്തില്‍ ആദ്യം തന്നെ പ്രാബല്യത്തില്‍ വന്നേക്കുമെന്നാണ് സൂചന. റോഡുകള്‍ക്ക് ടോള്‍ ഏര്‍പ്പെടുത്തുന്നതിനെ കുറിച്ച്‌ പഠിക്കാന്‍ കണ്‍സള്‍ട്ടിങ് ഓഫിസുകള്‍ സ്ഥാപിക്കുമെന്നാണ് ഗതാഗത മന്ത്രാലയം അറിയിച്ചത്. ഇവിടെ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ക്ക് അംഗീകാരം ലഭിക്കുന്നതോടെ നിയമം പ്രാബല്യത്തിലാകും. സമഗ്ര സാമ്ബത്തിക പരിഷ്‌കരണ പദ്ധതിയായ വിഷന്‍-2030ന്റെ ഭാഗമായാണ് à´ˆ പദ്ധതിയും നടപ്പാക്കുന്നത്.

ആദ്യഘട്ടത്തില്‍ ആറ് റോഡുകള്‍ക്കാണ് ടോള്‍ ഈടാക്കുന്നത്. ഫീസ് ഈടാക്കുന്നത് സ്വകാര്യ മേഖലയുടെ സഹകരണത്തോടെ നിര്‍മിക്കുന്ന പുതിയ റോഡുകള്‍ക്കും പഴയ റോഡുകള്‍ക്ക് പകരം നിര്‍മിക്കുന്ന റോഡുകള്‍ക്കുമാണ്. à´±àµ‹à´¡àµà´•à´³àµâ€à´•àµà´•àµ ടോള്‍ ഏര്‍പ്പെടുത്തുന്നതിന് പുറമെ ലോകോത്തര സേവനം നല്‍കുന്നതിനും ആവശ്യമായ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനുമായി റോഡ് അഡ്മിനിസ്‌ട്രേറ്റിവ് ഓഫിസുകള്‍ ആരംഭിക്കുമെന്നും ഗതാഗത മന്ത്രാലയം അറിയിച്ചു. റോഡുകളില്‍ മികച്ചതും സുരക്ഷിതവുമായ ഗതാഗതം ഉറപ്പുവരുത്താനും പദ്ധതിയിലൂടെ ലക്ഷ്യം വെയ്ക്കുന്നു.

Related News